ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ കായികതാരങ്ങള്‍ക്ക് അവസരം

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ കോണ്‍സ്റ്റബിള്‍/ ജനറല്‍ ഡ്യൂട്ടി ഒഴിവുകളിലേക്ക് കായികതാരങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 248 ഒഴിവുണ്ട്. വനിതകള്‍ക്കും അപേക്ഷിക്കാം.
കായികയിനങ്ങളും ഒഴിവും: അത്ലറ്റിക്‌സ് (പുരുഷന്‍/വനിത)-42, അക്വാട്ടിക്‌സ് (പുരുഷന്‍)-39, ഇക്വസ്ട്രിയന്‍ (പുരുഷന്‍) -8, സ്‌പോര്‍ട്സ് ഷൂട്ടിങ് (പുരുഷന്‍/ വനിത)-45, ബോക്‌സിങ് (പുരുഷന്‍/ വനിത)-21, ഫുട്ബോള്‍ (പുരുഷന്‍)-19, ജിംനാസ്റ്റിക്‌സ്-(പുരുഷന്‍)-12, ഹോക്കി (പുരുഷന്‍)-7, വെയ്റ്റ് ലിഫ്റ്റിങ് (പുരുഷന്‍/ വനിത)-21, വുഷു (പുരുഷന്‍)-2, കബഡി (വനിത)-5, റസലിങ് (പുരുഷന്‍)-6, ആര്‍ച്ചറി (പുരുഷന്‍/ വനിത)-11, കയാക്കിങ് (വനിത)-4, കനോയിങ് (വനിത)-4, റോവിങ് (പുരുഷന്‍/ വനിത)-10.
ശമ്പളം: 21,700-69,100 രൂപ.
ഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല. മറ്റുള്ളവര്‍ക്ക് 100 രൂപ.
വിദ്യാഭ്യാസയോഗ്യത ഉള്‍പ്പെടെ വിശദവിവരങ്ങള്‍ https://recruitment.itbpolice.nic.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: നവംബര്‍ 28.