ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഹെൽത്ത് കാർഡും ആദരവും

കണ്ണൂർ:നവകേരള സദസ്സിന്റെ ഭാഗമായി കണ്ണൂർ നിയമസഭ മണ്ഡലത്തിലെ ഹരിത കർമ്മസേനാംഗങ്ങൾക്ക് ഹെൽത്ത് കാർഡ് വിതരണം ചെയ്തു. കോർപറേഷൻ പരിധിയിലെ ഹരിത കർമ്മ സേനാംഗങ്ങളുടെ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചാണ് ഹെൽത്ത് കാർഡ് വിതരണം ചെയ്തത്.
വാതിൽപ്പടി മാലിന്യ ശേഖരണത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ഹരിത കർമ്മ സേനാംഗങളെ ചടങ്ങിൽ ആദരിച്ചു. പരിശോധനാ ക്യാമ്പ് കണ്ണൂർ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡി.എം.ഒ ഡോക്ടർ കെ.ടി.രേഖ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം ജില്ലാ കോഓഡിനേറ്റർ ഇ.കെ.സോമശേഖരൻ , ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എം.സുനിൽകുമാർ,നിർമ്മൽ ഭാരത് എം.ഡി.മുഹമ്മദ് ഫഹദ്,എന്നിവർ പ്രസംഗിച്ചു.