മദ്രസയിലെത്തിയ കുട്ടികൾക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം: മൂന്ന് ഉസ്താദുമാർ അറസ്റ്റിൽ

Share our post

നെടുമങ്ങാട് : മദ്രസയിലെത്തിയ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഉത്തർപ്രദേശ് സ്വദേശി ഉൾപ്പെടെ മൂന്ന് ഉസ്താദുമാർ അറസ്റ്റിലായി. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ഓന്തുപച്ച തടത്തരികത്ത് വീട്ടിൽ നിന്നും മാങ്കാട് വില്ലേജിൽ കടയ്ക്കൽ കാഞ്ഞിരത്തുമൂട് ബിസ്മി ഭവനിൽ താമസിക്കുന്ന എൽ.സിദ്ധിഖ് (24), തൊളിക്കോട് പുളിമൂട് സബീന മൻസിലിൽ നിന്നും തൊളിക്കോട് കരീബ ഓഡിറ്റോറിയത്തിന് സമീപം ജാസ്മിൻ വില്ലയിൽ വാടകയ്ക്ക് താമസിക്കുന്ന എസ്.മുഹമ്മദ് ഷമീർ (28), ഉത്തർപ്രദേശിലെ ഖേരി ജില്ലയിൽ ഗണേഷ്‌പുർ ഖൈരിയിൽ മുഹമ്മദ് റാസാളൾ ഹഖ് (30) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒരു വർഷമായി പ്രതികൾ നെടുമങ്ങാട്ട് മദ്രസ നടത്തിവരികയായിരുന്നു. ഇവിടെ വച്ച് കൊച്ചു കുട്ടികളെ പലവട്ടം പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയരാക്കുകയായിരുന്നുവെന്നാണ് പരാതി.

രക്ഷിതാക്കൾ ഇത് ചോദ്യം ചെയ്തെങ്കിലും പ്രതികൾ കുറ്റം സമ്മതിച്ചില്ല. പിന്നീട് സി.ഡബ്ല്യു.സി.ക്ക് പരാതി നൽകുകയായിരുന്നു.ജില്ലാ പോലീസ് മേധാവി കിരൺ നാരായണിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുകയായിരുന്നു.

കാട്ടാക്കട ഡി.വൈ.എസ്.പി. ഷിബു, നെടുമങ്ങാട് എസ്.എച്ച്.ഒ. എ.ഒ..സുനിൽ, എസ്.ഐ. സുരേഷ് കുമാർ, ഷാജി, സി.പി.ഒ.മാരായ സി.ബിജു, ദീപ, അജിത്ത് മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!