Kannur
സാക്ഷരത പ്രേരകുമാർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുനർ നിയമനം: ഓർഡറുണ്ട്, നിയമനമില്ല

കണ്ണൂർ:സാക്ഷരത പ്രേരകുമാരെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കാനുള്ള ഓർഡർ നടപ്പിലാക്കാതെ അധികൃതർ സെപ്റ്റംബർ 23നാണ് പ്രേരകുമാരെ പഞ്ചായത്തുകളിലേക്ക് വിന്യസിക്കാൻ ഓർഡർ വന്നത്. എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും നിയമനം വൈകുകയാണ്.കണ്ണൂർ ജില്ലയിൽ മാത്രം നിരവധി പേരാണ് നിയമനം കാത്തുനിൽക്കുന്നത്.
ജൂൺ മുതൽ ഈ വിഭാഗത്തിന് ശമ്പളവും മുടങ്ങി. മേയ് മാസത്തെ വേതനമാണ് ഓണത്തിന് ലഭിച്ചത് . അതും മുഴുവനായില്ല.ഓണം അലവൻസ് ഇനത്തിൽ ആയിരം രൂപ ലഭിച്ചു. നേരത്തെയുണ്ടായിരുന്ന ഉത്സവബത്തയും ഇല്ലാതായി.തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനർ നിയമനം നടത്തുന്നതിന് മുമ്പ് സെപ്റ്റംബർ മാസം വരെയുള്ള ശമ്പളം സാക്ഷരത മിഷനും പിന്നീട് തദ്ദേശ സ്ഥാപനങ്ങളും നൽകുമെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ ഓർഡർ പ്രകാരം നിയമനം നടക്കാത്തതിനാൽ ഇതൊന്നും പാലിക്കപ്പെട്ടില്ല.ഈ വർഷം പത്താം ക്ലാസ്, പ്ലസ്ടു രജിസ്ട്രേഷൻ നടന്നത് സാധാരണ നടക്കുന്നതിന്റെ 25 ശതമാനം മാത്രമാണ്. ആവശ്യത്തിന് രജിസ്ട്രേഷനില്ലാത്തതിനാൽ വീണ്ടും തീയതി നീട്ടിയിരിക്കുകയാണ്.പുനർനിയമനത്തിന് പിന്നിൽ മൂന്നംഗ കമ്മിറ്റി റിപ്പോർട്ട്2022 മാർച്ചിൽ ചേർന്ന മന്ത്രിസഭാ യോഗം പ്രേരകുമാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കാനും വിഷയം പഠിക്കുന്നതിന് മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.
ഇതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തുകളിലേക്ക് പ്രേരകുമാരെ നിയമിക്കാൻ ഓർഡർ വന്നത്.101 തികച്ചില്ലെങ്കിൽ വേതനമില്ലപ്രേരകുമാർക്ക് വേതനം മുടങ്ങുന്നത് സാക്ഷരതാ മിഷനിൽ അതിശയമല്ല. മുന്നൂറ് രൂപ വേതനം വാങ്ങി ജോലി തുടങ്ങിയവരാണ് ഇവരിൽ പലരും. ഇന്ന് ലഭിക്കുന്നത് ആറായിരം രൂപയോടടുത്താണ്. 101 പഠിതാക്കൾ എന്ന ടാർഗറ്റ് തികച്ചെങ്കിൽ മാത്രമെ ഈ വേതനവും ലഭിക്കുകയുള്ളു.പ്രരകുമാരെ സ്ഥിരപ്പെടുത്താനുള്ള നടപടിയും ഇതുവരെയുണ്ടായില്ല.ജോലിക്ക് ഒട്ടും കുറവില്ല
ഒരു പ്രേരകിന് പത്ത് വാർഡുകളുടെ വരെ ചുമതല വഹിക്കേണ്ട അവസ്ഥയാണ്.
മലയോരമേഖലകളിൽ 13 മുതൽ 20 കിലോമീറ്റർ വീതം ഒരു ദിവസം സഞ്ചരിക്കേണ്ടി വരും.പ്രേരകുമാർ ഇല്ലാത്ത പഞ്ചായത്തുകളിലേക്ക് മറ്റുള്ള പഞ്ചായത്തുകളിൽനിന്ന് പുനർവിന്യസിക്കാനാണ് ഉത്തരവ്. ഇതും ജോലിഭാരം കൂട്ടുന്നു.എഴുതാനും വായിക്കാനും ആളുകളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്.മറ്റ് ചുമതലകളും
*സാക്ഷരത തുടർവിദ്യാഭ്യാസ പ്രവർത്തനം
* പരിസ്ഥിതി സാക്ഷരത
*ദുരന്തനിവാരണം
*ലഹരി ബോധവത്കരണം
*ഭരണഘടനാ സാക്ഷരത
*സ്ത്രീധന നിരോധന ബോധവത്കരണം
*കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ.
Kannur
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ


കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.
Kannur
പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം


കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.
Kannur
ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ


പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.
ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.
ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്