Connect with us

IRITTY

പേരാവൂർ നിയോജക മണ്ഡലം നവകേരള സദസ് ബുധനാഴ്ച ഇരിട്ടിയിൽ

Published

on

Share our post

ഇരിട്ടി: മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുക്കുന്ന പേരാവൂർ നിയോജക മണ്ഡലം നവകേരള സദസ് നവംമ്പർ 22 ന് വൈകീട്ട് 3 മണി മുതൽ ഇരിട്ടി ഫ്‌ളവർഷോ ഗ്രൗണ്ടിൽ നടക്കും.

നവകേരള സദസിൽ സ്‌കൂൾ കലോത്സവ വേദിയിലെ വിവിധ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, ആറളം ഫാമിലെ നാട്ടറിവ് നാടൻ കലാവേദി അവതരിപ്പിക്കുന്ന വായ്ത്താരി മെഗാ മ്യൂസിക്കൽ ഇവന്റ്‌സ്, മട്ടന്നൂർ ഭരത ശ്രീ കലാക്ഷേത്രം അവതരിപ്പിക്കുന്ന കേരളീയം നൃത്തശിൽപ്പം എന്നിവ അരങ്ങേറും.

പകൽ ഒരു മണി മുതൽ നാലു മണി വരെ വിവിധ വകുപ്പുകൾ ഏകീകരിച്ച് പൊതുജനങ്ങളിൽ നിന്ന് പരാതികളും നിവേദനങ്ങളും സ്വീകരിക്കും. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ബിനോയ് കുര്യൻ, ജനറൽ കൺവീനർ കെ. പ്രദോഷ് കുമാർ, നഗരസഭ ചെയർപേഴ്‌സൺ കെ.ശ്രീലത, തഹസിൽദാർ സി.വി.പ്രകാശൻ, കെ.ശ്രീധരൻ, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.


Share our post

IRITTY

അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരിയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു

Published

on

Share our post

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരിയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു. മാവേലിൽ മധു വിന്റെ നായയെ ആണ് വന്യ ജീവി പിടിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നായ അതീവ ഗുരുതരാവസ്ഥയിലാണ്. രാത്രി ഒന്നരയോടെ ആണ് സംഭവം.നായ കരയുന്നത് കേട്ട് മധു വെളിയിൽ വന്നപ്പോഴാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ നായയെ കാണുന്നത്. ലൈറ്റിന്റെ വെളിച്ചത്തിൽ ഏതോ വന്യജീവി ഓടിമറയുന്നത് കണ്ടെന്നാണ് മധു പറയുന്നത്. കൂട്ടിൽ കയറിൽ കെട്ടിയിട്ടിരുന്നതുകൊണ്ടാണ് വന്യ ജീവിക്ക് നായയെ കൊണ്ടുപോകാൻ കഴിയാതെ വന്നത്.എന്നും കൂട് പൂട്ടാറുള്ള മധു ഇന്നലെ കൂട് പൂട്ടിയിരുന്നില്ല. രണ്ട് ദിവസമായി പ്രദേശത്ത് രാത്രിയിൽ നായ്ക്കൾ വല്ലാതെ കുരച്ച് ബഹളം വെച്ചിരുന്നതായി വീട്ടുകാർ പറയുന്നു. ഈന്തുംകരി ഉരുപ്പുംകുറ്റി റോഡിനോട് ചേർന്ന് ജനവാസ മേഖലയിലാണ് വന്യജീവിയുടെ ആക്രമണം.ആക്രമിച്ചത് പുലിതന്നെയാണ് എന്നാണ് നാട്ടുകാർ പറയുന്നത്.


Share our post
Continue Reading

Breaking News

മീത്തലെ പുന്നാട് വീടിൻ്റെ കോൺഗ്രീറ്റ് സ്ലാബ് അടർന്ന് വീണ് ഒരാൾ മരിച്ചു

Published

on

Share our post

ഇരിട്ടി: മീത്തലെ പുന്നാട് വീടിൻ്റെ കോൺഗ്രീറ്റ് സ്ലാബ് അടർന്ന് വീണ് ഒരാൾ മരിച്ചു.നിർമ്മാണ തൊഴിലാളിയായ മാമ്പറം സ്വദേശി ഗണിപതിയാടൻ കരുണാകരൻ ആണ് മരിച്ചത്.സ്ലാബിനുള്ളിൽ കുടുങ്ങിയ കരുണാകരനെ ഫയർഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


Share our post
Continue Reading

IRITTY

അഞ്ച്‌ മിനിറ്റ്‌, ചിറകടിച്ചത്‌ 12,000 ശലഭങ്ങൾ

Published

on

Share our post

ഇരിട്ടി:ആറളത്ത്‌ അഞ്ച്‌ മിനിറ്റിനകം പന്ത്രണ്ടായിരത്തിലധികം ആൽബട്രോസ്‌ ചിത്രശലഭങ്ങളുടെ ദേശാടനക്കാഴ്‌ച. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നടത്തിയ ശലഭ നിരീക്ഷണ ക്യാമ്പിലാണ്‌ പൂമ്പാറ്റസംഗമം നിരീക്ഷകർ പകർത്തിയത്‌. മൂന്ന് ദിവസത്തെ സർവേയിൽ അറുപത്‌ ശലഭ നിരീക്ഷകർ ദേശാടനം വീക്ഷിച്ചു. സർവേ സമാപന അവലോകന യോഗം ഉത്തരമേഖലാ വനം കൺസർവേറ്റർ കെ എസ്‌ ദീപ ഉദ്‌ഘാടനംചെയ്തു. വൈൽഡ് ലൈഫ് വാർഡൻ ജി പ്രദീപ്‌ അധ്യക്ഷനായി. അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ശലഭ നിരീക്ഷകരായ ഡോ. ജാഫർ പാലോട്ട്, ബാലകൃഷ്ണൻ വിളപ്പിൽ, വി കെ ചന്ദ്രശേഖരൻ എന്നിവർ സർവേ വിവരങ്ങൾ ക്രോഡീകരിച്ചു. കാൽനൂറ്റാണ്ടായി നടക്കുന്ന സർവേയിൽ ഇത്തവണയാണ്‌ ഏറ്റവുമധികം ആൽബട്രോസ്‌ പൂമ്പാറ്റകളുടെ ദേശാടനമുണ്ടായതെന്ന്‌ അവലോകനയോഗം വിലയിരുത്തി. പതിനായിരത്തോളം ശലഭങ്ങൾ വരെ പുഴത്തിട്ടകളിൽ കൂട്ടം കൂടിയതായി നിരീക്ഷിച്ചു. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന പുള്ളിവാലൻ, ബുദ്ധമയൂരി, റോസി, തളിർനീലി, ഓക്കില, മലബാർ റോസ് തുടങ്ങി പതിനേഴിനം ശലഭങ്ങളെയും കണ്ടെത്തി. ചീങ്കണ്ണിപ്പുഴയിലെ മണലൂറ്റൽ ആൽബട്രോസ് ശലഭങ്ങളുടെ കൂട്ടം ചേരലിന് പ്രതികൂലമാകുമെന്ന്‌ സർവേ വിലയിരുത്തി. ആറളത്തെ ചിത്രശലഭ സങ്കേതമായി പ്രഖ്യാപിക്കണമെന്നും സർവേ സംഘം ആവശ്യപ്പെട്ടു.


Share our post
Continue Reading

Trending

error: Content is protected !!