പരിയാരം കവർച്ച: രണ്ട് പ്രതികൾ ആന്ധ്രയിൽ പിടിയിലായി

പരിയാരം: പരിയാരം കവർച്ചാ കേസിലെ രണ്ട് പ്രതികൾ ആന്ധ്ര പൊലീസിന്റെ പിടിയിലായി. ജെറാൾഡ്, രഘു എന്നിവരാണ് പിടിയിലായത്. കേസിലെ ഒരു പ്രതി സഞ്ജീവ്കുമാർ അറസ്റ്റിലായ വിവരമറിഞ്ഞതോടെ തമിഴ്നാട്ടിൽ നിന്നും പ്രതികൾ അന്ധ്രയിലേക്ക് കടന്നതായി വിവരം ലഭിച്ച കേരളാ പൊലീസ് ഇത് അന്ധ്ര പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് ഇരുവരേയും പിടികൂടിയതെന്നാണ് വിവരം.
മറ്റ് പ്രതികളെ പിടികൂടുന്നതിനായി തമിഴ്നാട്ടിലേക്ക് പോയ പരിയാരം പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനായി അന്ധ്രയിലെത്തി ഇവരെ പരിയാരത്തേക്ക് കൊണ്ടുവരും. സംഘത്തലവൻ സൊള്ളൻ സുരേഷ്, അബു എന്നിവരാണ് ഇനി പിടിയിലാവാനുള്ളത്. ചൊവ്വാഴ്ച രാത്രിയിലാണ് കവർച്ചാകേസിലെ ഒരുപ്രതി സഞ്ജീവ്കുമാറിനെ പരിയാരം പൊലീസ് കോയമ്പത്തൂരിൽ വച്ച് പിടികൂടിയത്. കഞ്ചാവ് സഹിതമാണ് ജെറാൾഡും രഘുവും പിടിയിലായതെന്നും പൊലീസ് പറഞ്ഞു.