പേരാവൂരിൽ എൻ.ഡി.എ.യുടെ ജന പഞ്ചായത്ത്

പേരാവൂർ: പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യമുയർത്തി എൻ.ഡി.എ പേരാവൂർ പഞ്ചായത്ത് കമ്മിറ്റി ജന പഞ്ചായത്ത് സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം സെക്രട്ടറി ബേബി സോജ അജിത്ത് അധ്യക്ഷത വഹിച്ചു.
ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അജി കണക്കശ്ശേരി, നിർമലാ അനിരുദ്ധൻ, ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി ശിവശങ്കരൻ, ബി.ജെ.പി പേരാവൂർ മണ്ഡലം സെക്രട്ടറി ആദർശ്, മണ്ഡലം വൈസ്. പ്രസിഡന്റ് ഉഷ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.