Connect with us

Kerala

ഇനി എല്ല് പൊട്ടിയാൽ ശസ്ത്രക്രിയ നടത്തി മാസങ്ങളോളം ബുദ്ധിമുട്ടേണ്ട; വെറും ഒരു മണിക്കൂറിൽ അസ്ഥിയുടെ ത്രീ ഡി പ്രിന്റ് ലഭിക്കും, വില 400 മുതൽ

Published

on

Share our post

തിരുവനന്തപുരം: അസ്ഥി പൊട്ടിയാൽ കമ്പിയോ പ്ലേറ്റോ സ്‌ക്രൂവോ ഒക്കെ ഇട്ട് റിപ്പെയ‌ർ ചെയ്യുകയാണ് പതിവ്. അതിന് പകരം പുതിയ അസ്ഥി ‘ത്രീ ഡി പ്രിന്റ്’ ചെയ്ത് വച്ചുപിടിപ്പിക്കാം. താടിയെല്ല് മുതൽ തലയോട്ടി വരെ പ്രിന്റ് ചെയ്യാം. ഇതിനായി ‘ഒസിയോക്രാഫ്റ്റ്’ എന്ന ‘ബോൺ ത്രീഡി പ്രിന്റർ’ വികസിപ്പിച്ച് തിരുവനന്തപുരം വട്ടപ്പാറ പി.എം.എസ് ഡെന്റൽ കോളേജിലെ പി. ജി, ഇന്റേൺഷിപ്പ് വിദ്യാർത്ഥികൾ. പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. അപകടങ്ങളിൽ അസ്ഥികൾ പൊട്ടിയവർക്കും അസ്ഥികൾ റോഡിൽ നഷ്ടപ്പെട്ടവർക്കും കാൻസറിൽ അസ്ഥികൾ ദ്രവിച്ചവർക്കും ഉപകരിക്കും.

അടിമലത്തുറയിൽ ഹഡിൽ ഗ്ലോബൽ എക്സ്‌പോയിൽ ഒസിയോക്രാഫ്റ്റും അതിന്റെ ശിൽപ്പികളും ആരോഗ്യ വിദഗ്ദ്ധരുടെ പ്രശംസ നേടുന്നു. പി.എം.എസിലെ സർജനും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ആദർശും ഇന്റേൺ ശിവദത്തും 12അംഗ സംഘത്തിന്റെ പ്രതിനിധികളായി എക്സ്‌പോയിലെത്തി.

പ്രവർത്തനം

കംപ്യൂട്ടർ സോഫ്റ്റ്‌വെയറിൽ ഒടിഞ്ഞ അസ്ഥിയുടെ സി.ടി.സ്‌കാനിന്റെ ത്രീ ഡി രൂപരേഖ നൽകും. കംപ്യൂട്ടറും ബോൺ പ്രിന്ററുമായി ബന്ധിപ്പിച്ചിരിക്കും. വയ്പ്പു പല്ലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളി മീഥെയിൽ മെത്താക്രിലേറ്റിന്റെ (പി.എം.എം.എ) 0.4 മില്ലിമീറ്റർ കട്ടിയുള്ള ഫിലമെന്റുകളാണ് (നൂലുകൾ) അസ്ഥി പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്നത്. എല്ലിന് ഉറപ്പ് നൽകുന്ന ഹൈഡ്രോക്സി അപറ്റൈറ്റ് എന്ന ധാതു ഫിലമെന്റിൽ ചേർത്തിരിക്കും. മെഷീൻ ഓൺ ചെയ്യുമ്പോൾ ഓരോ ഫിലമെന്റും അസ്ഥിയുടെ രൂപരേഖയ്ക്കനുസരിച്ച് ഒന്നിന് മീതേ ഒന്നായി അടുക്കുകളായി പതിക്കും. 45 സെന്റിമീറ്റർ നീളത്തിലും 20 സെന്റിമീറ്റർ വീതിയിലും വരെ അസ്ഥികൾ പ്രിന്റ് ചെയ്യാം. കുഞ്ഞ് അസ്ഥികൾ ഒരു മണിക്കൂറിൽ പ്രിന്റ് ചെയ്യാം. യഥാർത്ഥ അസ്ഥി പോലെ തന്നെ. ഇവ അണുവിമുക്തമാക്കി ഉടൻ ശരീരത്തിൽ വച്ചുപിടിപ്പിക്കാം.

വിജയപരീക്ഷണം

അസ്ഥി പൊട്ടിയവരുടെ ബുദ്ധിമുട്ട് കണ്ടപ്പോഴാണ് ഈ ആശയം ഡോ.ആദർശിന്റെ മനസിലുദിച്ചത്. വികസിപ്പിക്കാൻ നാലുവർഷമെടുത്തു. ഡെന്റൽ കോളേജിലെ ലാബ് പരീക്ഷണക്കളരിയായി. അഞ്ചുലക്ഷം ചെലവായി. സ്വകാര്യസമ്പാദ്യമാണ് ഉപയോഗിച്ചത്. പ്രിന്റ് ചെയ്ത അസ്ഥികൾ രോഗികളിൽ ഉപയോഗിക്കാൻ അന്താരാഷ്ട്ര ഡെന്റൽ സംഘടനയായ ഫെഡറേഷൻ ഡെന്റൽ അനുമതി നൽകിയതോടെ ഡെന്റൽ കോളേജിലെ ഏഴ് രോഗികളിൽ വിജയകരമായി ഉപയോഗിച്ചു. ആദർശാണ് ശസ്ത്രക്രിയ നയിക്കുന്നത്.

സ്വകാര്യ ആശുപത്രികളുമായി സഹകരിക്കാനും ശ്രമിക്കുന്നുണ്ട്. സ്റ്റാർട്ടപ്പ് മിഷനിൽ ഫണ്ടിന് അപേക്ഷിച്ചിട്ടുണ്ട്.

*ഒരു സെന്റീമീറ്റർ അസ്ഥിക്ക് വില 400 രൂപ.

*കീഴ്‌ത്താടിക്ക് 3500
*ശസ്ത്രക്രിയയ്‌ക്ക് 35,000

രണ്ട് ദിവസത്തെ പരിശീലനത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ബോൺ പ്രിന്റർ

ഉപയോഗിക്കാം. മറ്റ് ശരീരഭാഗങ്ങളും പ്രിന്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു

ഡോ.ആദർശ്


Share our post

Kerala

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി സ്റ്റേ തുടരും

Published

on

Share our post

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ സുപ്രീംകോടതിയുടെ സ്റ്റേ തുടരും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന മൃഗ സ്‌നേഹി സംഘടനകളുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു.കേസില്‍ അടിയന്തര വാദം സാധ്യതമല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.ശിവരാത്രി ഉത്സവങ്ങള്‍ വരാനിരിക്കെ ഉത്സവങ്ങള്‍ തടയാനുള്ള നീക്കമാണ് മൃഗസ്‌നേഹി സംഘടനയുടേതെന്ന്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചു. എഴുന്നള്ളിപ്പില്‍ മൂന്നു മീറ്റര്‍ അകലത്തില്‍ ആനകളെ നിര്‍ത്തണം എന്നുള്ള ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം അപ്രായോഗികമാണെന്നു നീരീക്ഷിച്ചാണ് സുപ്രീംകോടതി നേരത്തെ സ്റ്റേ അനുവദിച്ചത്.


Share our post
Continue Reading

Kerala

മകന് കരള്‍ പകുത്തുനല്‍കി അച്ഛന്‍; ചികിത്സയ്ക്കിടെ രണ്ടുപേരും മരിച്ചു

Published

on

Share our post

കൊച്ചി: കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ പരേതനായ കെ.വൈ. നസീറിന്റെ (ഫ്‌ളോറ വെജിറ്റബ്ള്‍സ് എറണാകുളം മാര്‍ക്കറ്റ്) മകന്‍ ത്വയ്യിബ് കെ നസീര്‍ (26) ആണ് മരിച്ചത്.ത്വയ്യിബിന് കരള്‍ദാനം ചെയ്തതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് നസീര്‍ മരണപ്പെട്ടത്. പിന്നാലെയാണ് മകന്റെ മരണം.

ത്വയ്യിബിനെ കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. മാതാവ്. ശ്രീമൂലനഗരം പീടിയേക്കല്‍ കുടുംബാംഗം ഷിജില. സഹോദരങ്ങള്‍: ഷിറിന്‍ കെ നസീര്‍ (അടിവാട്, കോതമംഗലം), ആയിഷ നസീര്‍. സഹോദരി ഭര്‍ത്താവ് ആഷിഖ് അലിയാര്‍ അടിവാട്.കരള്‍സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ത്വയ്യിബിന് ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുകയും പിതാവിന്റെ കരള്‍ മാറ്റിവയ്ക്കുകയുമായിരുന്നു. റോബോട്ടിക് ശസ്ത്രക്രിയക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് നസീറിനെ തീവ്രപരിചരണ യൂണിറ്റില്‍ പ്രവേശിച്ചെങ്കിലും മരിച്ചു. ത്വയ്യിബ് ദീര്‍ഘനാളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എം.ബി.എ ബിരുദധാരിയായ ത്വയ്യിബ് പഠനത്തിന് ശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരത്തില്‍ ചേരുകയായിരുന്നു.


Share our post
Continue Reading

Kerala

25 ശനിയാഴ്ചകളിലെ പ്രവൃത്തിദിനം വിവാദമായി: സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ വിദഗ്ധസമിതി

Published

on

Share our post

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷം 25 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കിയത് വിവാദമായതോടെ, സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധസമിതി രൂപവത്കരിച്ചു. ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് ഈ നടപടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു മാസമാണ് കാലാവധി.കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാഭ്യാസ വകുപ്പ് മേധാവി പ്രൊഫ. വി.പി. ജോഷിത്ത്, എന്‍.എച്ച്.എം. നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ എസ്. ഫെറ്റില്‍, ശിശുരോഗവിദഗ്ദ്ധ ഡോ. ദീപ ഭാസ്‌കരന്‍, എസ്.എസ്.കെ. മുന്‍ കണ്‍സള്‍ട്ടന്റ് ഡോ. എസ്. ജയരാജ്, എസ്.സി.ഇ.ആര്‍.ടി. മുന്‍ ഫാക്കല്‍റ്റി എം.പി. നാരായണന്‍ ഉണ്ണി എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി.

ഈ അധ്യയനവര്‍ഷം 220 പ്രവൃത്തിദിനങ്ങളുമായി സര്‍ക്കാര്‍ പുറത്തിറക്കിയ സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ഹൈക്കോടതി വിധിയുടെപേരില്‍ പുറത്തിറക്കിയതാണ് കലണ്ടര്‍ എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് ഈ നടപടിയെന്നായിരുന്നു അധ്യാപക സംഘടനകളുടെ വിമര്‍ശനം.

ഉദ്യോഗസ്ഥതല ഗൂഢാലോചനയിലാണ് കലണ്ടര്‍ പുറത്തിറക്കിയതെന്നായിരുന്നു അധ്യാപക സംഘടനകളുടെ വിമര്‍ശനം. അതുകൊണ്ടുതന്നെ കലണ്ടര്‍ ബഹിഷ്‌കരിക്കാനായിരുന്നു ഭൂരിപക്ഷം അധ്യാപക സംഘടനകളുടെയും തീരുമാനം. കഴിഞ്ഞ വര്‍ഷം 210 പ്രവൃത്തിദിനങ്ങളാക്കി ഉയര്‍ത്തിയത് പ്രതിഷേധത്തെത്തുടര്‍ന്ന് 205 ആക്കി കുറച്ചിരുന്നു.

സ്വകാര്യ മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. ഇതനുസരിച്ച് 220 അധ്യയനദിവസങ്ങള്‍ ഉറപ്പാക്കിയില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഇതിനെ ചോദ്യംചെയ്ത് ചില അധ്യാപക സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഈ ഹര്‍ജികള്‍ പരിഗണിച്ച ശേഷമാണ് കോടതി 25 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കിയ നടപടി പുനഃപരിശോധിക്കാനും ബന്ധപ്പെട്ട കക്ഷികളെ കേള്‍ക്കുവാനും നിര്‍ദേശിച്ചത്. തുടര്‍ന്ന് 2024 സെപ്തംബര്‍ ഒമ്പതിന് സര്‍ക്കാര്‍ വിഷയത്തില്‍ വിശദമായ ഹിയറിങ് നടത്തി. പിന്നാലെയാണ് ഇതിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധസമിതി രൂപവത്കരിച്ചത്.

നിലവിലെ വിദ്യാഭ്യാസ കലണ്ടര്‍ ഇങ്ങനെ

2024-25 അധ്യയനവര്‍ഷം – 220 പ്രവൃത്തിദിനങ്ങള്‍

മൊത്തം 25 ശനിയാഴ്ച സ്‌കൂള്‍ തുറക്കണം

16 ശനിയാഴ്ചകള്‍ തുടര്‍ച്ചയായി ആറാം പ്രവൃത്തിദിനം

സ്‌കൂള്‍ തുറക്കുന്ന ശനിയാഴ്ചകള്‍:

ജൂണ്‍: 15, 22, 29

ജൂലായ്: 20, 27

ഓഗസ്റ്റ്: 17, 24, 31

സെപ്റ്റംബര്‍: 7, 28

ഒക്ടോബര്‍: 5, 26

നവംബര്‍: 2, 16, 23, 30

ഡിസംബര്‍: 7

ജനുവരി: 4, 25

ഫെബ്രുവരി: 1, 15, 22

മാര്‍ച്ച്: ഒന്ന്, 15, 22.


Share our post
Continue Reading

Trending

error: Content is protected !!