Kerala
മാവേലി എക്സ്പ്രസ് ഉൾപ്പടെ എട്ട് ട്രെയിനുകൾ ഇന്ന് ഓടില്ല; നാളെയും നിയന്ത്രണം

തിരുവനന്തപുരം: ട്രാക്കിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഇന്നും നാളെയും സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകൾ റദ്ദാക്കി. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. മാവേലി എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ഇരിങ്ങാലക്കുട, പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.
പൂർണമായി റദ്ദാക്കിയവ
ഇന്ന്: 16603- മംഗളൂരു സെൻട്രെൽ- തിരുവനന്തപുരം മാവേലി എക്സ്പ്രസ്, 06018 എറണാകുളം- ഷൊർണൂർ മെമു, 06448 എറണാകുളം- ഗുരുവായൂർ എക്സ്പ്രസ് സ്പെഷ്യൽ.
നാളെ: 16604- തിരുവനന്തപുരം- മംഗളൂരു സെൻട്രെൽ മാവേലി എക്സ്പ്രസ്, 06017 ഷൊർണൂർ- എറണാകുളം മെമു, 06439 ഗുരുവായൂർ- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ , 06453 എറണാകുളം- കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ, 06434 കോട്ടയം- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ.
ഭാഗികമായി ഓടുന്നത്, വഴിതിരിച്ചു വിടുന്നത്
22656 ഹസ്രത്ത് നിസാമുദ്ദീൻ- എറണാകുളം വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഷൊർണൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. 16127 ചെന്നൈ എഗ്മോർ- ഗുരുവായൂർ എക്സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ റദ്ദാക്കി. 12978 അജ്മീർ- എറണാകുളം മരുസാഗർ എസ്പ്രസ് തൃശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി.
16335 ഗാന്ധിധാം ബിജി- നാഗർകോവിൽ എക്സ്പ്രസ് ഷൊർണൂരിൽ നിന്നു പൊള്ളാച്ചി, മധുര, നാഗർകോവിൽ വഴി തിരിച്ചു വിടും. തൃശൂർ, ആലുവ, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകില്ല.
16381 പുനെ- കന്യാകുമാരി എക്സ്പ്രസ് പാലക്കാടു നിന്നു പൊള്ളാച്ചി, കന്യാകുമാരി വഴി തിരിച്ചുവിടും. ഒറ്റപ്പാലം, തൃശൂർ, അങ്കമാലി, ആലുവ, എറണാകുളം നോർത്ത്, തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായങ്കുളം, കരുനാഗപ്പള്ളി, കൊല്ലം, പരവൂർ, വർക്കല ശിവഗിരി, കടയ്ക്കാവൂർ, ചിറയിൻകീഴ്, തിരുവനന്തപുരം പേട്ട, തിരുവനന്തപുരം സെൻട്രൽ, നെയ്യാറ്റിൻകര, പാറശ്ശാല, കുഴിത്തുറ, എരണിയൽ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകില്ല.
ഇന്ന് യാത്ര തുടങ്ങുന്ന 16128 ഗുരുവായൂർ എക്സ്പ്രസ്- ചെന്നൈ എഗ്മോർ ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. 16630 മംഗളൂരു സെൻട്രൽ- തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഷൊർണൂരിനും തിരുവനന്തപുരത്തിനും ഇടയിൽ റദ്ദാക്കി. 16327 മധുര എക്സ്പ്രസ്- ഗുരുവായൂർ ആലുവയ്ക്കും ഗുരുവായൂരിനും ഇടയിൽ റദ്ദാക്കി.
16342 തിരുവനന്തപുരം സെൻട്രൽ- ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ റദ്ദാക്കി. 16629 തിരുവനന്തപുരം- മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ് തിരുവനന്തപുരത്തിനും ഷൊർണൂരിനും ഇടയിൽ റദ്ദാക്കി. 16187 കാരയ്ക്കൽ- എറണാകുളം എക്സ്പ്രസ് പാലക്കാടിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി.
ഞാറാഴ്ച യാത്ര തുടങ്ങുന്ന 16341 ഗുരുവായൂർ- തിരുവനന്തപുരം ഇന്റർ സിറ്റി എക്സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. 16328 ഗുരുവായൂർ- മധുര എക്സ്പ്രസ് ഗുരുവായൂരിനും ആലുവയ്ക്കും ഇടയിൽ റദ്ദാക്കി. 16188 എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയിൽ റദ്ദാക്കി.
ഈ ട്രെയിൻ വൈകും
ഇന്ന് ഉച്ചയ്ക്ക് 2.25നു യാത്ര തുടങ്ങേണ്ട 16348 മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ഏഴ് മണിക്കൂർ വൈകി രാത്രി 9.25നു മാത്രമേ യാത്ര ആരംഭിക്കു.
Kerala
കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്