ഏഷ്യയിൽ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാമത് കൊച്ചി

Share our post

അടുത്ത വർഷം ഏഷ്യയിൽ നിശ്ചയമായും സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ കൊച്ചിയെ ഒന്നാമതായി ഉൾപ്പെടുത്തി ലോകപ്രശസ്ത ട്രാവൽ മാഗസിനായ കൊണ്ടെ നാസ്റ്റ്. കൊച്ചിയുടെ സുസ്ഥിര വികസന നടപടികൾ, ത്രസിപ്പിക്കുന്ന ജലഗതാഗതം, ഉത്സവങ്ങൾ എന്നിവയാണ് പ്രധാന ആകർഷണമായി പറയുന്നത്. പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന 78 കിലോമീറ്റർ ദൈർഘ്യമുള്ള വാട്ടർമെട്രോ വിപ്ലവകരമായ മാറ്റമാണുണ്ടാക്കുന്നത്. 2024ൽ ഇത് പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുമെന്നതും പ്രതീക്ഷയുണർത്തുന്നു.

രാജ്യത്തെതന്നെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലും കൊച്ചിയിലാണെന്ന് ലേഖനത്തിൽ പറയുന്നു. അടുത്ത വർഷത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ ബൃഹത്തായ പദ്ധതിയാണ് ടൂറിസം വകുപ്പ് വിഭാവനം ചെയ്യുന്നത്.

മൂന്നാർ മുതൽ കോഴിക്കോട് വരെയും തൃശൂർ പൂരം മുതൽ കൊച്ചി മുസിരിസ് ബിനാലെ വരെയുമുള്ള ടൂറിസം ഇടനാഴി മികച്ചതാണ്. ചൈനീസ് വലയിലെ മീൻപിടിത്തവും കണ്ടൽക്കാടുകളിലൂടെയുള്ള വഞ്ചിയാത്രയും ഭാരതപ്പുഴയിലൂടെയുള്ള യാത്രയുമെല്ലാം സഞ്ചാരികളെ ആകർഷിക്കുമെന്നും ലേഖനത്തിലുണ്ട്. സുസ്ഥിര ലക്ഷ്യങ്ങളും ഉത്തരവാദിത്വ ടൂറിസം മാനദണ്ഡങ്ങളും പാലിക്കുന്നതിലെ നിഷ്കർഷയും സാംസ്കാരിക ഉത്സവങ്ങളിലെ ടൂറിസം സാധ്യതകൾ കണ്ടെത്തിയതുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!