അക്ഷയ കേന്ദ്രങ്ങള്‍ 22ാം വര്‍ഷത്തിലേക്ക്

വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ സാധരണക്കാര്‍ക്ക് ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് കേരള സ്റ്റേറ്റ് ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ 2002ല്‍ നടപ്പിലാക്കിയ അക്ഷയ പദ്ധതി വിജയകരമായ ഇരുപത്തിരണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നു. നവംബര്‍ 18 അക്ഷയ ദിനമായ ഇന്ന് മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളും അലങ്കരിച്ച് വൈകീട്ട് അഞ്ചുമണിക്ക് നവകേരള അക്ഷയ ജ്യോതി തെളിയിക്കും.
തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുള്ള ബോധവത്കരണം, കുടുംബസംഗമം തുടങ്ങിയവ നടത്തും. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ ആഘോഷ പരിപാടികളുടെ സമാപനം എന്ന നിലയില്‍ വിവിധ പരിപാടികള്‍ നടക്കും.
കേരള സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഔദ്യോഗികമായി ചെയ്യാന്‍ അംഗീകാരമുള്ള ഏക അംഗീകൃത പൊതുജന സേവന കേന്ദ്രമാണ് അക്ഷയ കേന്ദ്രങ്ങള്‍.
ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വിദ്യാ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന ഐ.ടി മിഷന്റെ നിയന്ത്രണത്തിലാണ് അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാതലത്തില്‍ ജില്ലാ കളക്ടര്‍ ആണ് അക്ഷയുടെ ചീഫ് കോ ഓര്‍ഡിനേറ്റര്‍. പൂര്‍ണമായും ഔദ്യോഗിക സംവിധാനത്തിന് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് അക്ഷയ കേന്ദ്രങ്ങള്‍. ജില്ലയില്‍ 232 അക്ഷയ കേന്ദ്രങ്ങളാണ് നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നത്.