Kannur
ശരണമന്ത്രകാലം; മണ്ഡലകാലത്തിന് തുടക്കം

കണ്ണൂർ: മണ്ഡലകാലം തുടങ്ങി. ഇനി ശരണംവിളിയുടെ നാളുകൾ. ഇന്നു മുതൽ ധനു 11 വരെ 41 ദിവസമാണ് മണ്ഡല കാലം. വിശ്വാസികൾ കറുപ്പുടുത്ത്, മുദ്ര ധരിച്ച്, വ്രതമെടുത്ത്, ദേവോപാസനയിൽ അയ്യപ്പഭക്തനായി മാറുന്ന കാലം. ക്ഷേത്രങ്ങളെല്ലാം മണ്ഡല കാലത്തെ വരവേൽക്കാൻ ഒരുങ്ങി. അയ്യപ്പ ക്ഷേത്രങ്ങളിലും അയ്യപ്പൻ ഉപദേവനായ ക്ഷേത്രങ്ങളിലും മണ്ഡല കാലം വിശേഷാൽ പൂജകൾ നടത്തുന്നുണ്ട്. കഴിഞ്ഞ വർഷത്തെ മകര വിളക്ക് കഴിഞ്ഞ് ശബരിമല നടയടയ്ക്കുന്നതിനൊപ്പം ഗ്രാമങ്ങളിലും മറ്റുമുള്ള ഭജന മഠങ്ങളും അടച്ചിട്ടതായിരുന്നു. വൃശ്ചിക സംക്രമത്തോടെ അത്തരം ഭജന മഠങ്ങൾ സജീവമായി.
അയ്യപ്പ ഭക്തർക്കായി ക്ഷേത്രക്കുളങ്ങളെല്ലാം വളരെ നേരത്തേ ക്ഷേത്ര കമ്മിറ്റികൾ ശുചീകരിച്ചിരുന്നു. മണ്ഡലകാലം തുടങ്ങിയതോടെ പൂജാ സ്റ്റോറുകൾക്ക് മുന്നിലും തിരക്ക് തുടങ്ങി. വടക്കൻ കേരളത്തിലെ ശബരി എന്നറിയപ്പെടുന്ന എരമം മുതുകാട്ട് കാവിൽ വൃശ്ചിക മാസത്തിലെ രണ്ടാം ശനി ഏറെ പ്രത്യേകതയുളള ദിവസമാണ്. അതുകൊണ്ട് തന്നെ കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി വലിയ തോതിൽ അയ്യപ്പ ഭക്തർ ഈ ക്ഷേത്രത്തിലെത്തും.
അയ്യപ്പക്ഷേത്രങ്ങളിൽ മണ്ഡലകാലത്ത് വിശേഷാൽ ചടങ്ങുകൾ നടക്കും.കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിൽ നിറമാല, ഭജന, കർപ്പൂരാഴി പൂജ, വിശേഷാൽ പൂജകൾ എന്നീ ചടങ്ങുകൾ നടന്നു വരുന്നു. മയ്യിൽ ചെക്യാട്ട് ധർമശാസ്താ ക്ഷേത്രത്തിലും കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിലും മണ്ഡല കാലത്ത് എല്ലാ ദിവസവും ചടങ്ങുകളുണ്ട്.
സേവാഭാരതി സൗകര്യമൊരുക്കും
സേവാ ഭാരതിയുടെ നേതൃത്വത്തിൽ സ്വാമിമാർക്ക് വിരി വയ്ക്കാനുള്ള സൗകര്യവും ഭക്ഷണം കഴിക്കാനും പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവും ഒരുക്കും. തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കുക. ഈ മാസം 23 മുതൽ സഹായ കേന്ദ്രങ്ങൾ മുഴുവൻ സമയം പ്രവർത്തിക്കുമെന്നു സേവാ ഭാരതി ജില്ലാ പ്രസിഡന്റ് ഇ.മോഹനൻ അറിയിച്ചു.
ഐ.ആർ.പി.സി ഇത്തവണയില്ല
സി.പി.എം നിയന്ത്രണത്തിലുള്ള ഐ.ആർ.പി.സി മണ്ഡലകാലത്ത് അയ്യപ്പഭക്തർക്കായി നടത്തിവന്നിരുന്ന ഇടത്താവളം ഇത്തവണയില്ല. കഴിഞ്ഞ വർഷങ്ങളിൽ ജില്ലയുടെ പല ഭാഗങ്ങളിലായി നടത്തിയിരുന്ന ഇടത്താവളത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടെ ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് എത്തിയിരുന്നത്.
ഭക്ഷണം ഉൾപ്പെടെ നൽകിയിരുന്ന ഇടത്താവളത്തിനു പുറമേ ആരോഗ്യ പരിപാലന കേന്ദ്രവും പ്രവർത്തിച്ചിരുന്നു. കേന്ദ്രത്തിൽ രാവിലെ മുതൽ വൈകിട്ട് വരെ ആയുർവേദ, അലോപ്പതി, ഹോമിയോ ചികിത്സാ സൗകര്യവും സൗജന്യ മരുന്നുകളും നൽകിയിരുന്നു.
ഇത്തവണ ശബരിമല ഇടത്താവളം പ്രവർത്തിക്കില്ലെന്ന് ഐ.ആർ.പി.സി ചെയർമാൻ എം.പ്രകാശൻ പറഞ്ഞു. ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അയ്യപ്പഭക്തർക്കായി സൗകര്യം ഒരുക്കുന്നുണ്ട്.
Kannur
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്


ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത- ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (പ്ലസ്ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എസ്.എസ്.എല്‍.സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/റെഗുലര്‍/പാര്‍ട്ട് ടൈം ആയിരിക്കും ക്ലാസുകള്‍. വിദ്യാര്‍ഥികള്‍ക്ക് ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരമുണ്ടാകും. ഫോണ്‍: 7994449314
Kannur
സ്വകാര്യ ഭൂമിയില്‍ പച്ചത്തുരുത്ത് ഒരുക്കാന്‍ അവസരം


സ്വകാര്യ ഭൂമിയില്‍ പച്ചത്തുരുത്ത് ഒരുക്കാന്‍ കര്‍മ്മ പദ്ധതിയുമായി ഹരിത കേരളം മിഷന്‍. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള തരിശ് ഭൂമിയിലും ചെങ്കല്ല് വെട്ടിയൊഴിഞ്ഞതുള്‍പ്പെടെയുള്ള ഭൂമിയിലും വിവിധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ച് പച്ചത്തുരുത്ത് ഒരുക്കാം. പച്ചത്തുരുത്ത് നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമിക്ക് യോജിച്ച വൃക്ഷങ്ങളുടെ തൈകള്‍ ഹരിത കേരളം മിഷന്‍ ലഭ്യമാക്കും. മാര്‍ച്ച് പത്തിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഇത്തരത്തില്‍ നട്ടുവളര്‍ത്തുന്ന വൃക്ഷങ്ങള്‍ അഞ്ച് വര്‍ഷമെങ്കിലും മുറിച്ചു മാറ്റാന്‍ പാടില്ലെന്ന നിബന്ധന വയ്ക്കും. ഫോണ്‍- 8129218246
Kannur
മാലിന്യംതള്ളൽ കേന്ദ്രമായി ചെടിച്ചട്ടികൾ; സ്ഥാപിച്ചത് ടൗൺ സുന്ദരമാക്കാൻ


ചെറുപുഴ: ചെടിച്ചട്ടികൾ മാലിന്യം തള്ളൽ കേന്ദ്രമായി മാറി. ചെറുപുഴ ടൗൺ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടകളാണു മാലിന്യനിക്ഷേപകേന്ദ്രമായി മാറിയത്. ശ്രേയസ്സ് ചെറുപുഴ യൂണിറ്റിന്റെ നേതൃത്വത്തിലാണു ചെടിച്ചട്ടികൾ സ്ഥാപിച്ചു ടൗൺ സൗന്ദര്യവൽക്കരിച്ചത്.സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചെറുപുഴ ടൗൺ റോഡിന്റെ ഇരുവശങ്ങളിലും ഉള്ള സംരക്ഷണ വേലിയിലാണു ചെടിച്ചട്ടികൾ സ്ഥാപിച്ചത്.സംരക്ഷണ വേലിയിൽ സ്ഥാപിച്ച ചെടികൾ വെള്ളം ഒഴിച്ച് സംരക്ഷിക്കാൻ അതാതിടങ്ങളിലെ വ്യാപാരികളെ ചുമതലപ്പെടുത്തുകയും ചെയ്തു.എന്നാൽ ചിലയിടങ്ങളിൽ വെള്ളം ഒഴിക്കാതെ വന്നതോടെ ചെടികൾ ഉണങ്ങി നശിക്കാൻ തുടങ്ങി.ഇതോടെ ചെടിച്ചട്ടിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ തുടങ്ങി. വെള്ളം ഒഴിക്കാത്തതാണു ചെടികൾ ഉണങ്ങി നശിക്കാൻ കാരണമായത്.വെള്ളം ലഭ്യമല്ലാത്തതാണു ചെടികൾ നനയ്ക്കുന്നതിനു തടസ്സമായതെന്നു പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്