കുനിത്തല ശ്രീനാരായണഗുരു മഠത്തിൽ പ്രതിഷ്ടാദിന വാർഷികാഘോഷം ചൊവ്വയും ബുധനും

പേരാവൂർ: കുനിത്തല ശ്രീനാരായണഗുരു മഠത്തിൽ എട്ടാമത് പ്രതിഷ്ടാദിന വാർഷികാഘോഷം നവമ്പർ 21,22(ചൊവ്വയും ബുധനും) തീയതികളിൽ നടക്കും.
ചൊവ്വാഴ്ച വൈകിട്ട് 6.30ന് സാംസ്‌കാരിക സമ്മേളനം പഞ്ചായത്തംഗം എം.ഷൈലജ ഉദ്ഘാടനം ചെയ്യും.7.30ന് ഗുരുധർമ പ്രചാരക മായ സജീവിന്റെ പ്രഭാഷണം.ഒൻപത് മണിക്ക് കലാപരിപാടികൾ.
ബുധനാഴ്ച രാവിലെ 6.30ന് ഗണപതി ഹോമം,ഗുരുപൂജ.10.30ന് സ്വാമിനി ശബരി ചിന്മയിയുടെ പ്രഭാഷണം,12.30ന് അന്നദാനം.