ഐ.ആർ.പി.സി ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ശനിയാഴ്ച

കണ്ണൂർ : ഐ.ആർ.പി.സി. (ഇനീഷ്യേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ) കണ്ണോത്തുംചാലിൽ സജ്ജമാക്കിയ ശ്രീനാരായണ ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം 18-ന് രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഓട്ടിസവും സെറിബ്രൽ പാൾസിയും ബാധിച്ച കുട്ടികൾക്കായി സെന്ററിനോട് ചേർന്ന് ഒരുക്കിയ സ്പെഷ്യൽ സ്കൂൾ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ഡയാലിസിസ് സെന്ററിലെ സേവനം സൗജന്യ നിരക്കിലായിരിക്കുമെന്നും നിർധനക്ക് സൗജന്യ ചികിത്സ നൽകുമെന്നും ഉപദേശകസമിതി ചെയർമാൻ പി. ജയരാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
പത്ത് ഡയാലിസിസ് യന്ത്രങ്ങളടക്കം ആധുനിക സൗകര്യങ്ങളെല്ലാം സെന്ററിലുണ്ടാകും. ചെയ്യാൻമാൻ എം. പ്രകാശൻ, കെ.സി. ഹരികൃഷ്ണൻ, വി. മുഹമ്മദ് അഷറഫ്, എ. പ്രകാശൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.