Kerala
മാവേലി ഉൾപ്പെടെ ട്രെയിനുകൾ പൂർണമായും റദ്ദാക്കി, യാത്രികർ പ്രത്യേകം ശ്രദ്ധിക്കുക

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടാണ് നിയന്ത്രണം. പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നവംബർ 18, 19 തീയതികളിൽ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളില്‍ പ്രധാന ട്രെയിനായ മാവേലി എക്സ്പ്രസും ഉള്‍പ്പെടും. ഇതാ ഇതുസംബന്ധിച്ച് യാത്രികർ അറിയേണ്ടതെല്ലാം
നവംബര്‍ 18-ന് (ശനിയാഴ്ച) റദ്ദാക്കിയ ട്രെയിനുകള്‍
16603 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്
06018 എറണാകുളം- ഷൊര്‍ണ്ണൂര്‍ മെമു
06448 എറണാകുളം- ഗുരുവായൂര്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍
നവംബര്‍ 19-ന് (ഞായർ) റദ്ദാക്കിയ ട്രെയിനുകള്‍
16604 തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു മാവേലി എക്‌സ്പ്രസ്
06017 ഷൊര്‍ണ്ണൂര്‍- എറണാകുളം മെമു
06439 ഗുരുവായൂര്‍- എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍
06453 എറണാകുളം- കോട്ടയം എക്‌സ്പ്രസ് സ്‌പെഷ്യല്‍
06434 കോട്ടയം- എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
17-ന് യാത്രയാരംഭിക്കുന്ന 22656 ഹസ്രത്ത് നിസാമുദ്ദീന്‍- എറണാകുളം വീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഷൊര്‍ണ്ണൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി.
17-ന് യാത്രയാരംഭിക്കുന്ന 16127 ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനുമിടയില്‍ റദ്ദാക്കി.
18-ന് യാത്രയാരംഭിക്കുന്ന 16630 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് ഷൊര്‍ണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയില്‍ റദ്ദാക്കി.
19-ന് യാത്രയാരംഭിക്കുന്ന 16629 തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് തിരുവനന്തപുരത്തിനും ഷൊര്‍ണ്ണൂരിനും ഇടയില്‍ റദ്ദാക്കി.
17-ന് യാത്രയാരംഭിക്കുന്ന 12978 അജ്മീര്‍- എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ് തൃശ്ശൂരിനും എറണാകുളത്തിനുമിടയില്‍ റദ്ദാക്കി.
18-ന് യാത്രയാരംഭിക്കുന്ന 16342 തിരുവനന്തപുരം സെന്‍ട്രല്‍- ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി എക്‌സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയില്‍ റദ്ദാക്കി.
19-ന് യാത്രയാരംഭിക്കുന്ന 16341 ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി.
18-ന് യാത്രയാരംഭിക്കുന്ന 16187 കാരയ്ക്കല്‍- എറണാകുളം എക്‌സ്പ്രസ് പാലക്കാടിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി.
19-ന് യാത്രയാരംഭിക്കുന്ന 16328 ഗുരുവായൂര്‍- മധുര എക്‌സ്പ്രസ് ഗുരുവായൂരിനും ആലുവയ്ക്കും ഇടയില്‍ റദ്ദാക്കി.
18-ന് യാത്രയാരംഭിക്കുന്ന 16327 മധുര- ഗുരുവായൂര്‍ എക്‌സ്പ്രസ് ആലുവയ്ക്കും ഗുരുവായൂരിനും ഇടയില്‍ റദ്ദാക്കി.
19-ന് യാത്രയാരംഭിക്കുന്ന 16188 എറണാകുളം- കാരയ്ക്കല്‍ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ റദ്ദാക്കി.
വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍
17-ന് ആരംഭിക്കുന്ന 16335 ഗാന്ധിധാം ബി.ജി.- നാഗര്‍കോവില്‍ എക്‌സ്പ്രസ് ഷൊര്‍ണൂരില്‍നിന്ന് പൊള്ളാച്ചി, മധുര, നാഗര്‍കോവില്‍ വഴി തിരിച്ചുവിടും. തൃശ്ശൂര്‍, ആലുവ, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാവില്ല
17-ന് ആരംഭിക്കുന്ന 16381 പുണെ- കന്യാകുമാരി എക്‌സ്പ്രസ് പാലക്കാടുനിന്ന് പൊള്ളാച്ചി, കന്യാകുമാരി വഴി തിരിച്ചുവിടും. ഒറ്റപ്പാലം, തൃശ്ശൂര്‍, അങ്കമാലി, ആലുവ, എറണാകുളം നോര്‍ത്ത്, തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായങ്കുളം, കരുനാഗപ്പള്ളി, കൊല്ലം, പരവൂര്‍, വര്‍ക്കല ശിവഗിരി, കടക്കാവൂര്‍, ചിറയിന്‍കീഴ്, തിരുവനന്തപുരം പേട്ട, തിരുവനന്തപുരം സെന്‍ട്രല്‍, നെയ്യാറ്റിന്‍കര, പാറശ്ശാല, കുഴിത്തുറ, എരണിയല്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവില്ല.
സമയം പുനക്രമീകരിച്ചവ
18-ന് ഉച്ചയ്ക്ക് 2.25-ന് യാത്രയാരംഭിക്കേണ്ട 16348 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് ഏഴുമണിക്കൂര്‍ വൈകി രാത്രി 9.25-ന് മാത്രമേ യാത്ര ആരംഭിക്കുകയുള്ളൂ.
കൂടുതൽ യാത്രക്കാർ ട്രെയിനുകളെ ആശ്രയിക്കുന്ന ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണം കടുത്ത യാത്രാക്ലേശത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തുന്നത്. മംഗലാപുരം-തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് ഉൾപ്പടെയുള്ള ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയതെന്നതും ദുരിതം ഇരട്ടിപ്പിക്കും.അതേസമയം യാത്രക്കാര്‍ക്ക് നേരിടുന്ന അസൗകര്യത്തില്‍ ഖേദം അറിയിക്കുന്നതായും റെയില്‍വേ അറിയിച്ചു. ഇരിങ്ങാലക്കുട പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ ദിവസങ്ങളില്‍ ട്രെയിനുകള്‍ റദ്ദാക്കിയത്
Kerala
അര്‍ബുദരോഗിയുടെ പണം കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍

പുനലൂര്‍ : താലൂക്ക് ആശുപത്രിയിലെ ക്യാന്‍സര്‍ കെയര്‍ സെന്ററില്‍ കീമോതെറാപ്പി ചികിത്സയ്ക്കെത്തിയ 68-കാരിയുടെ 8,600 രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തിരുവല്ല പുളിയാറ്റൂര്‍ തോട്ടപ്പുഴശ്ശേരിയില്‍ ഷാജന്‍ ചാക്കോ (60)യാണ് അറസ്റ്റിലായത്. കഴിഞ്ഞരാത്രി പത്തനംതിട്ടയില്‍ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തതെന്ന് പുനലൂര്‍ പോലീസ് എസ്എച്ച്ഒ ടി. രാജേഷ്‌കുമാര്‍ പറഞ്ഞു. പത്തനംതിട്ട അടൂര്‍ മരുതിമൂട്ടില്‍ നിന്നും ചികിത്സയ്ക്കെത്തിയ രോഗിയുടെ പണമാണ് മോഷണം പോയത്. ഇക്കഴിഞ്ഞ ഏഴിന് 12 മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലേക്ക് വന്ന ഓട്ടോറിക്ഷയുടെ ഡാഷ്‌ബോര്‍ഡിലാണ് പണം സൂക്ഷിച്ചിരുന്നത്. രോഗിക്ക് കീമോതെറാപ്പിക്ക് ശേഷം കഴിക്കാനുള്ള മരുന്ന് വാങ്ങുന്നതിനായി, ഡ്രൈവര്‍ ഓട്ടോറിക്ഷയില്‍ പരിശോധിക്കുമ്പോഴാണ് പണം നഷ്ടപ്പെട്ട വിവരമറിഞ്ഞത്. ഉടന്‍തന്നെ ഇദ്ദേഹം ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്‍. സുനില്‍കുമാറിനും പുനലൂര്‍ പോലീസിനും പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്നുനടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.ഇയാള്‍ നേരത്തേയും മോഷണക്കേസുകളില്‍പ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന് എസ്എച്ച്ഒ പറഞ്ഞു. ആശുപത്രികള്‍ പോലെ തിരക്കേറിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു.
Kerala
യാത്രയ്ക്കിടെ പണം പിൻവലിക്കാം, ട്രെയിനിൽ ഇനി എ.ടി.എം; രാജ്യത്ത് ആദ്യമായി നടപ്പാക്കിയത് ഈ ട്രെയിനിൽ

മുംബൈ: ട്രെയിൻ യാത്രയ്ക്കിടയിലും ഇനി എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാം. ഇന്ത്യയില്‍ ഇതാദ്യമായി ട്രെയിനില്‍ എടിഎം സ്ഥാപിച്ചു. മുംബൈ-മന്‍മദ് പഞ്ചവതി എക്‌സ്പ്രസ് ട്രെയിനിലാണ് എ.ടി.എം സ്ഥാപിച്ചത്. ട്രെയിനിലെ എസി കോച്ചിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയ്‌സ് ഇന്നൊവേറ്റീവ് ആന്‍ഡ് നോണ്‍ ഫെയര്‍ റവന്യു ഐഡിയാസ് സ്‌കീം (ഐഎന്‍എഫ്ആര്‍ഐഎസ്) പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയുടെ ബുസാവല്‍ ഡിവിഷനും ബാങ്ക് ഓഫ് മഹാരാഷ്ട്രയും സംയുക്തമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.എടിഎമ്മുമായി ട്രെയിന്‍ അതിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു. ചിലയിടങ്ങളില്‍ മോശം സിഗ്നലുകള്‍ മൂലം നെറ്റ്‌വര്‍ക്ക് തകരാറുകള്‍ നേരിടേണ്ടി വന്നതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ യാത്രക്കാര്‍ക്ക് പണം പിന്‍വലിക്കാവുന്ന തരത്തിലാണ് എടിഎം ക്രമീകരിച്ചിട്ടുള്ളത്.എസി കോച്ചിലാണ് എടിഎം സ്ഥാപിച്ചിട്ടുള്ളതെങ്കിലും മറ്റ് 22 കോച്ചുകളിലെയും യാത്രക്കാര്‍ക്ക് ഇതില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കും. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളും ഈ എടിഎമ്മിലൂടെ യാത്രക്കാര്‍ക്ക് ലഭ്യമാകും. ഒരേ റേക്ക് പങ്കുവെയ്ക്കുന്നതിനാല്‍ പഞ്ചവതി എക്‌സ്പ്രസിലെ എടിഎം സംവിധാനം മുംബൈ-ഹിംഗോലി ജനശതാബ്ദി എക്‌സ്പ്രസിലും ലഭ്യമാകും. എടിഎമ്മിന്റെ സുരക്ഷയ്ക്കായി ഷട്ടര്‍ സംവിധാനവും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ട്രെയിനിലെ എടിഎം യാത്രക്കാര്‍ക്കിടയില്‍ തരംഗമായാല്‍ കൂടുതല്‍ ട്രെയിനുകളില്‍ ഈ സംവിധാനം അവതരിപ്പിക്കുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
Kerala
‘ലഹരി വസ്തുക്കൾ ഉപയോഗിച്ച് അതിക്രമം, മകൻ മറ്റൊരു അഫാനായി മാറും; പരാതിയിൽ പൊലീസ് നടപടിയെടുത്തില്ല’

കോഴിക്കോട്∙ ലഹരിക്കടിമയായ മകന്റെ ഉപദ്രവത്തിൽ സഹികെട്ട് പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന ആരോപണവുമായി മാതാവ്. ഇന്നലെ മൂന്നു തവണ കാക്കൂർ സ്റ്റേഷനിൽ എത്തിയിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് ആരോപണം. മകനെ ലഹരി വിമോചന കേന്ദ്രത്തിൽ എത്തിക്കണമെന്നും അല്ലെങ്കിൽ മറ്റൊരു അഫാന്‍ ആയി മാറുമെന്നും മാതാവ് പറഞ്ഞു.‘‘മകൻ ലഹരി വിമോചനകേന്ദ്രത്തിൽനിന്നു മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. നേരത്തെ പലതരത്തിലുള്ള ലഹരികള്‍ ഉപയോഗിച്ചിരുന്നെങ്കിലും കുറച്ചു കാലമായി പ്രശ്നമില്ലായിരുന്നു. ഈയിടെ വീണ്ടും ലഹരി വസ്തുക്കൾ ഉപയോഗിച്ച് അക്രമം തുടങ്ങി. കഴിഞ്ഞ ദിവസം മകന്‍ അക്രമാസക്തനാവുകയും വീടിന്റെ ജനല്‍ അടക്കം തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരില്‍ ഒരാള്‍ കാക്കൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസുകാര്‍ എത്തിയെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇന്നലെ മൂന്ന് തവണ പൊലീസ് സ്റ്റേഷനില്‍ പോയി മകനെ ലഹരി വിമോചനകേന്ദ്രത്തിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് കൂട്ടാക്കിയില്ല.മകന്റെ ഭാര്യയും കുഞ്ഞും ഭര്‍ത്താവിന്റെ ഉമ്മയും ആണ് വീട്ടിലുള്ളത്. മകന്റെ ഭാര്യയെയും കുഞ്ഞിനെയും അവരുടെ വീട്ടിലേക്കു പറഞ്ഞയച്ചു. നിലവിൽ ഞാനും മകനും 85 വയസ്സായ ഉമ്മയും മാത്രമാണ് വീട്ടിലുള്ളത്. മകന് 25 വയസ്സുണ്ട്’’ – മാതാവ് പറഞ്ഞു. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ലഹരി വിമോചന കേന്ദ്രത്തിലേക്കു മാറ്റാനാണു നീക്കം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്