മഹല്ലുകളിൽ വിവാഹപൂർവ കൗൺസിലിങ് നടപ്പാക്കാൻ സംസ്ഥാന വഖഫ് ബോർഡ്

Share our post

മലപ്പുറം: ആധുനിക കാലഘട്ടത്തിന് അനുസരിച്ച് വഖഫ് ബോർഡിനെ മാറ്റുമെന്ന് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ സക്കീർ. മഹല്ലുകളിൽ വിവാഹപൂർവ കൗൺസിലിങ്ങ് നടപ്പിലാക്കും.

മഹല്ലുകൾക്കുള്ള മാതൃക എന്ന നിലയിൽ മലപ്പുറം തിരൂരിൽ കൗൺസിലിങ്ങ് സെന്റർ തുടങ്ങും. താൻ നിരീശ്വരവാദിയാണെന്ന പ്രചാരണത്തിന് ഇത്തരം പ്രവർത്തനങ്ങളാണ് മറുപടിയെന്നും എം.കെ സക്കീർ പറഞ്ഞു.

വിവാഹബന്ധങ്ങളിലെ പുതിയ പ്രവണതകളാണ് പാരമ്പര്യ രീതികളിൽ നിന്ന് മാറി ചിന്തിക്കാൻ വഖഫ് ബോർഡിനെ പ്രേരിപ്പിച്ചത്. എല്ലാ സമുദായങ്ങളിലും വിവാഹമോചനക്കേസുകൾ വർധിക്കുന്നുണ്ട്.

അകാരണമായി വിവാഹബന്ധങ്ങൾ വിഛേദിക്കപ്പെടുന്നു. ഇത് കുറയ്ക്കാൻ വിവാഹപൂർവ കൗൺസിലിങ്ങിലൂടെ സാധിക്കുമെന്നും എം.കെ സക്കീർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!