പേരാവൂർ താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമാണം;റീ ടെണ്ടറായി

പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമാണത്തിന്റെ റീ ടെണ്ടർ നടന്നു.34 കോടിയുടെ ഒന്നാംഘട്ട നിർമാണത്തിനുള്ള റീ ടെണ്ടർ നാലു തവണ മാറ്റിവെച്ചിരുന്നു.അഞ്ചാം തവണയാണ് ടെണ്ടർ നടപടി പൂർത്തീകരിച്ചത്.എന്നാൽ,ടെണ്ടറിൽ പദ്ധതിക്കനുവദിച്ച തുകയേക്കൾ ഉയർന്ന തുക രേഖപ്പെടുത്തിയതിനാൽ സർക്കാറിന്റെ അനുമതി കൂടി ലഭിച്ച ശേഷമാണ് ബാക്കി നടപടികൾ തുടങ്ങുക.40,65,17,656 രൂപയുടെ ടെണ്ടറാണ് വാപ്‌കോസ് അംഗീകരിച്ചത്.
കിഫ്ബി ഫണ്ടിലാണ് ആസ്പത്രിക്ക് ബഹുനില കെട്ടിടം നിർമിക്കുന്നത്.ടെണ്ടർ അനുവദിക്കുന്നതിനുള്ള രേഖകൾ വാപ്‌കോസ് അധികൃതർ കഴിഞ്ഞയാഴ്ച സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.അന്തിമ തീരുമാനം ഉടനെയുണ്ടാകുമെന്നാണ് അറിയുന്നത്.2021-ലാണ് ആസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണത്തിന് അന്ന് ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജ ടീച്ചർ തറക്കല്ലിട്ടത്.