കണ്ണൂരിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാൻ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ

മട്ടന്നൂർ : മലബാറിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കാൻ പദ്ധതി തയ്യാറാക്കിയതായി നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ടൂറിസം രംഗത്തുള്ള വിവിധ വിഭാഗക്കാരെ പങ്കെടുപ്പിച്ച് ട്രാവൽ ബസാർ നടത്തിയിരുന്നു. അടുത്ത സാമ്പത്തികവർഷത്തിൽ ഒരുലക്ഷം യാത്രക്കാരെ മലബാറിലേക്ക് എത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.
മലബാറിലെ ടൂറിസം മേഖലയെക്കുറിച്ച് ഇന്ന് വ്യക്തമായ അവബോധം പുറത്തുള്ളവർക്ക് ഉണ്ടായിട്ടില്ല. സഞ്ചാരികൾക്ക് സമയനഷ്ടമില്ലാതെ എത്താൻ ഇപ്പോൾ വിമാന-തീവണ്ടി സൗകര്യങ്ങളുണ്ട്. പ്രധാന ടൂറിസം കേന്ദ്രമായി കണ്ണൂരിനെ വളർത്താൻ പദ്ധതി തയ്യാറാക്കുമെന്നും നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ടൂറിസം വിഭാഗമായ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ അധികൃതർ അറിയിച്ചു.
എം.ഡി. കെ.കെ. പ്രദീപ്, നോംടോ വൈസ് പ്രസിഡന്റ് ടി.വി. മധുകുമാർ, സെക്രട്ടറി സി. അനിൽകുമാർ, ടി.പി. വാസുദേവൻ, അഡ്വ. പി.കെ. ഗോപകുമാർ, ജി. ശ്യാം, അരുൺ ശശി, മുണ്ടക്കൽ ഷഹിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.