ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളുള്ള സംസ്ഥാനമായി കേരളം

Share our post

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമാണ് കേരളം.മഹാരാഷ്ട്രയെ പിന്തള്ളിയാണ് കേരളം ഒന്നാമതെത്തിയത്. 46 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണ് സംസ്ഥാനത്തുള്ളത്. ഏറ്റവും കൂടുതല്‍ റൂം ബുക്കിങ് നടക്കുന്നതും ഇവിടെത്തന്നെയെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. കുമരകം ഒന്നാമതും കോവളം മൂന്നാമതുമാണ്.

2023-ലെ ആദ്യ ഒന്‍പതു മാസംകൊണ്ട് റെക്കോഡ് മുന്നേറ്റമാണ് കേരളത്തിലേക്കുള്ള ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായത്. ഇക്കാലയളവില്‍ 1.59 കോടി ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനത്ത് എത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.33 കോടി ആഭ്യന്തര സഞ്ചാരികളായിരുന്നു; 25.88 ലക്ഷം പേരുടെ വര്‍ധന.

ലീഷര്‍ യാത്രകളിലെ ഈ മുന്നേറ്റം മുന്നില്‍ കണ്ട് ടൂറിസത്തിന്റെ വിപുലീകരണമാണ് വകുപ്പ് ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി റിയാസ് പറഞ്ഞു. പുതിയ ഡെസ്റ്റിനേഷനുകള്‍, നൂതന പദ്ധതികള്‍ എന്നിവ സാധ്യമാക്കുക അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നത്.സര്‍ക്കാരുമായി ബന്ധപ്പെട്ട മേഖലകളിലെ നിക്ഷേപക സാധ്യത തുറന്നിടുകയാണ് പ്രഥമ ലക്ഷ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!