കണ്ണൂർ ജില്ലാ ശാസ്ത്രോത്സവം തളിപ്പറമ്പിൽ

തളിപ്പറമ്പ് : കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവം 17, 18 തീയതികളിൽ തളിപ്പറമ്പിൽ നടക്കും. മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് മേള, ഐ.ടി മേള, വൊക്കേഷണൽ എക്സ്പോ എന്നിവ നടക്കും.
സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിൽ ഗണിതശാസ്ത്ര മേള, സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യ ശാസ്ത്രമേള, ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവൃത്തി പരിചയ മേള എന്നിവയും നടക്കും.
15 ഉപജില്ലകളിൽ നിന്ന് 3500-ഓളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.