ഡോ.ബി.ആര്‍ അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Share our post

തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിനുള്ള ഡോ.ബി. ആര്‍ അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് പട്ടികജാതി വികസനവകുപ്പ് അപേക്ഷ ക്ഷണിച്ചു. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്.

2022 ആഗസ്റ്റ് 16 മുതല്‍ 2023 ആഗസ്റ്റ് 15 വരെയുള്ളവയാണ് പരിഗണിക്കുക. അപേക്ഷകരുടെ ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നവംബര്‍ 20നകം ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വകസന വകുപ്പ്, അയ്യന്‍കാളി ഭവന്‍, കനകനഗര്‍, വ്ളെയമ്പലം, കവടിയാര്‍ പി. ഒ, തിരുവനന്തപുരം 3 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

അച്ചടി മാധ്യമങ്ങളിലെ വാര്‍ത്ത/ഫീച്ചര്‍/ പരമ്പര എന്നിവയുടെ അഞ്ച് പകര്‍പ്പുകള്‍ ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം ലഭ്യമാക്കണം. ദൃശ്യമാധ്യമങ്ങളില്‍ നിന്നുള്ള എന്‍ട്രികള്‍ ന്യൂസ് സ്റ്റോറിയോ കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും ദൈര്‍ഘ്യമുള്ള വാര്‍ത്താധിഷ്ഠിത പരിപാടിയോ ഡോക്യുമെന്ററിയോ ആയിരിക്കണം.

ഡി.വി.ഡി ഫോര്‍മാറ്റിലുള്ള എന്‍ട്രി (അഞ്ച് കോപ്പികള്‍) ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം, എന്‍ട്രിയെക്കുറിച്ചുള്ള ലഘുവിവരണം എന്നിവ സഹിതം ലഭ്യമാക്കണം. ശ്രവ്യമാധ്യമങ്ങള്‍ സംപ്രേഷണം ചെയ്ത പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തെ സംബന്ധിക്കുന്ന എല്ലാവിധ പ്രോഗ്രാമുകളും അവാര്‍ഡിന് പരിഗണിക്കും. പ്രോഗ്രാമിന്റെ ലഘുവിവരണം, എന്‍ട്രികള്‍ സിഡിയിലാക്കി (അഞ്ച് കോപ്പികള്‍), പ്രക്ഷേപണം ചെയ്ത നിലയത്തിലെ പ്രോഗ്രാം ഡയറക്ടറുടെ സാക്ഷ്യപത്രം സഹിതമാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ്: www.scdd.kerala.gov.in. ഫോണ്‍: 0471 2315375.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!