ഹയർ സെക്കൻഡറി തുല്യതാ അധ്യാപക ബാങ്കിലേക്ക് അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ : സംസ്ഥാന സാക്ഷരതാ മിഷന്റെ 2023-24 വർഷത്തെ ഹയർ സെക്കൻഡറി തുല്യതാ കോഴ്സിന്റെ ജില്ലയിലെ സമ്പർക്ക പഠന കേന്ദ്രങ്ങളിൽ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കാൻ യോഗ്യരായവരുടെ അപേക്ഷ ക്ഷണിച്ചു. അപേക്ഷകരിൽ നിന്നും തയ്യാറാക്കുന്ന അധ്യാപക ബാങ്കിൽ ഉൾപ്പെട്ടവരെയായിരിക്കും 2023-24 വർഷത്തെ സമ്പർക്ക പഠന കേന്ദ്രങ്ങളിൽ അധ്യാപകരായി നിയമിക്കുക.

ഹയർ സെക്കൻഡറി തുല്യതാ കോഴ്സിന് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങൾക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ബി-എഡും സെറ്റുമാണ് യോഗ്യത. താൽപര്യമുള്ളവർ ജില്ലാ കോ-ഓർഡിനേറ്റർ, ജില്ലാ സാക്ഷരതാ മിഷൻ, ജില്ലാ പഞ്ചായത്ത്, സിവിൽ സ്റ്റേഷൻ പി.ഒ എന്ന വിലാസത്തിൽ നവംബർ 25നകം അപേക്ഷ സമർപ്പിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!