ഇന്‍സ്റ്റന്റ്ഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് ആലുവയില്‍ അറസ്റ്റില്‍

തലശേരി: ഇന്‍സ്റ്റന്റ്ഗ്രാം വഴി പരിചയപ്പെട്ട പതിനാറുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ ചൊക്ലി പോലീസ് ആലുവയില്‍ നിന്നും അറസ്റ്റു ചെയ്തു. ആലുവ സ്വദേശി അജിത്തിനെയാ(19)ണ് ചൊക്ലി പോലീസ് പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തത്.
ഇയാളെ തലശേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചൊക്ലി പൊലപോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും യുവാവിനെയും എറണാകുളത്ത് നിന്നും കണ്ടെത്തിയിരുന്നു.
ചൊക്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുവയസുകാരിയാണ് സ്‌കൂളിലേക്കെന്നു പറഞ്ഞ് കഴിഞ്ഞ പതിനൊന്നിന് രാവിലെ വീട്ടില്‍ നിന്നും പോയത്. തുടര്‍ന്ന് കുട്ടിതിരിച്ചുവന്നില്ലെന്ന ബന്ധുവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയത്.