Connect with us

Kerala

പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത പഠനത്തിന് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു; നിബന്ധനകള്‍ അറിയാം

Published

on

Share our post

തിരുവനന്തപുരം: പ്രവാസി കേരളീയരുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുളള നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി.

ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും, പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും 2023-24 അധ്യായന വർഷം ചേർന്ന വിദ്യാർത്ഥികൾക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവർക്കായിരിക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അർഹത. റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കുമായിരിക്കും സ്കോളർഷിപ്പിന് അർഹത. 2023 ഡിസംബര്‍ ഏഴ് വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്തിട്ടുള്ള ഇ.സി.ആർ കാറ്റഗറിയിൽ ഉൾപ്പെട്ട പ്രവാസി കേരളീയരുടെ മക്കൾക്കും രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്ത് തിരികെ എത്തി കേരളത്തിൽ താമസമാക്കിയവരുടെ (മുൻ പ്രവാസികളുടെ) മക്കൾക്കുമാണ് പദ്ധതിപ്രകാരമുള്ള സ്കോളർഷിപ്പ് ലഭിക്കുക. തിരികെ നാട്ടിലെത്തിയവരുടെ വാർഷിക വരുമാനം രണ്ട് ലക്ഷത്തിലധികരിക്കാൻ പാടില്ല.

നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് പദ്ധതിയ്ക്ക് ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനായി നോർക്കാ റൂട്ട്സിന്റെ www.scholarship.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ വിശദവിവരങ്ങൾ 0471-2770528/2770543/2770500 എന്നീ നമ്പറുകളിലും നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നിവയിൽ ലഭിക്കും.


Share our post

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Kerala

നീല കാ‌ര്‍ഡിന് കൂടുതല്‍ അരി

Published

on

Share our post

വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ഈമാസം ആറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാർഡുകാർക്ക് മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ അധികവിഹിതമായും നല്‍കും.നീല കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ നല്‍കുന്നതിനു പുറമേയാണിത്. ഫെബ്രുവരിയിലെ റേഷൻ വിതരണം ആറിന് ആരംഭിക്കും. ജനുവരിയിലെ വിതരണം ഫെബ്രുവരി നാലു വരെ നീട്ടി. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകള്‍ക്ക് അഞ്ചിന് അവധിയാണ്.


Share our post
Continue Reading

Kerala

ബസ്‌ പെർമിറ്റ്: മുന്നിലും പിറകിലും മൂന്ന് ക്യാമറ,സ്ഥലവിവരമടങ്ങിയ ബോർഡ്, ഡ്രൈവറുടെ ക്ഷീണമറിയാനും ക്യാമറ

Published

on

Share our post

പുതിയ ബസ് പെർമിറ്റിന്‌ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ്‌സ്‌ (എ.ഐ.എസ്.) 052 ബോഡി കോഡ് പ്രകാരമുള്ള പുതിയ വാഹനം നിർബന്ധമാക്കി ഗതാഗതവകുപ്പ്. സംസ്ഥാനമൊട്ടുക്കും നിയോജകമണ്ഡലാടിസ്ഥാനത്തിൽ നടത്തിയ ജനകീയസദസ്സിന്റെ ഭാഗമായി അനുവദിച്ച പുതിയ ബസ്‌റൂട്ടുകളിൽ പെർമിറ്റ് അനുവദിക്കുന്നതിനാണ് ഈ നിബന്ധന. ബസിനുള്ളിലും മുന്നിലും പുറകിലുമായി മൂന്ന് ക്യാമറ, മുന്നിലും പുറകിലും ഇടതുവശത്തും സ്ഥലവിവരം വെളിപ്പെടുത്തുന്ന ഡിജിറ്റൽ ബോർഡ് എന്നിവയും വേണം.ഡ്രൈവർ ക്ഷീണിതനാണോയെന്ന് കണ്ടെത്താനുള്ള സെൻസറോടുകൂടിയ ക്യാമറ ഇതിന് പുറമേയാണ്.

ഗ്ലോബൽ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.), റെക്കോഡിങ് സൗകര്യത്തോടുകൂടിയ ജിയോഫെൻസിങ് എന്നിവയും വേണം. യാത്രക്കാർക്ക് കുടിവെള്ളത്തിനുള്ള സൗകര്യമുണ്ടാകണം. സാധാരണരീതിയിൽ പണം വാങ്ങുന്നതിന് പുറമേ ക്യു.ആർ. കോഡ് സ്കാൻ ചെയ്തും സ്വൈപ്പിങ്, യു.പി.എസ്. എന്നിവ വഴിയും ടിക്കറ്റ് തുക ഈടാക്കാൻ സൗകര്യമുള്ളതാകണം ടിക്കറ്റിങ് മെഷീൻ.ബസിന്റെ രജിസ്റ്റേഡ് ഉടമ, ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫക്കറ്റ് ഉണ്ടാകണം. സാമ്പത്തികസ്ഥിതി ഉറപ്പാക്കാൻ ഉടമയുടെയും പെർമിറ്റ് ഹോൾഡറുടെയും മൂന്നുവർഷത്തെ ആദായനികുതി റിട്ടേണും സമർപ്പിക്കണം. തുടക്കത്തിൽ പുതിയ റൂട്ടുകളിലേക്ക് രണ്ട് ബസുകൾക്കാണ് പെർമിറ്റ് അനുവദിക്കുക. സംസ്ഥാനതലത്തിൽ 503 റൂട്ടുകളിലേക്കാണ് ഇത്തരത്തിൽ പെർമിറ്റ് അനുവദിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!