ആഹാര സാധനങ്ങളുടെ പായ്ക്കറ്റില്‍ തയ്യാറാക്കിയ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം ; ഹൈക്കോടതി

Share our post

തി​രു​വ​ന​ന്ത​പു​രം: ആഹാര സാധനങ്ങളുടെ പായ്ക്കറ്റില്‍ തയ്യാറാക്കിയ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി. കൗണ്ടര്‍ വഴിയോ പാഴ്‌സല്‍ മുഖേനയോ നല്‍കുന്ന ഭക്ഷണത്തിലും ഈ വ്യവസ്ഥ കര്‍ശനമായി പാലിക്കണം.

ഇവ അനുവദനീയമായ സമയപരിധിക്കുള്ളില്‍ കഴിക്കാന്‍ ഉപഭോക്താക്കളില്‍ അവബോധമുണ്ടാക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ നടപടിയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കാസര്‍കോഡ് സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ദേവാനന്ദ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ മാതാവ് പ്രസന്ന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം നടത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!