ലോൺ ആപ്പുകളുടെ ക്രൂരതക്കെതിരെ സംസ്ഥാനം; 172 ആപ്പുകൾ നിരോധിക്കണമെന്ന് കേന്ദ്രത്തിന് കത്ത്

Share our post

തിരുവനന്തപുരം: ആളുകളെ വൻ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്ന ലോൺ ആപ്പുകൾക്കെതിരെ സംസ്ഥാനം കേന്ദ്ര സർക്കാരിനെ സമീപിച്ചു. പണം തട്ടുന്ന ലോൺ ആപ്പുകൾ ഉൾപ്പടെ 172 ആപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്ത് നൽകി. സൈബർ പൊലിസ് ഡിവിഷന്റെ ശുപാർശ പ്രകാരമാണ് സംസ്ഥാന ഐടി വകുപ്പ് കേന്ദ്രത്തെ സമീപിച്ചത്.

ലോൺ ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സർക്കാർ നേരത്തേ തന്നെ ആലോചിക്കുന്നുണ്ട്. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ദില്ലിയിൽ ഉന്നതലയോഗം മുൻപ് ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. റിസർവ് ബാങ്ക്, ധന ഐടി മന്ത്രാല ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ ആപ്പുകൾക്ക് നിലവിലുള്ള നിയന്ത്രണം ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നു. അംഗീകൃത ആപ്പുകളുടെ പട്ടിക പുറത്തിറക്കുന്നതടക്കം നടപടികൾ സർക്കാർ ആലോചിക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!