പി.എം കിസാൻ ഫണ്ട്: 15ാം ഗഡു ഇന്ന് എത്തും

പ്രധാനമന്ത്രി കിസാൻ സമ്മാൻ ഫണ്ടിന്റെ 15ാം ഗഡുവിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. 11.30 മണിക്ക് മോദി ബട്ടൺ അമർത്തി 2000 രൂപ വീതം അർഹരായ അക്കൗണ്ടുകളിൽ എത്തുന്ന തരത്തിലാണ് ഉദ്ഘാടനം. ഇ-കെവൈസി പൂർത്തിയാക്കിയവർക്ക് പണം ക്രെഡിറ്റ് ചെയ്യും. അതേസമയം, 5 സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ കൂടിയാണ് പണം അനുവദിക്കുന്നത്.