മോട്ടോർ വാഹനവകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ

തിരുവനന്തപുരം : മോട്ടോർ വാഹനവകുപ്പിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നീട്ടി. നികുതി കുടിശ്ശിക വരുത്തിയ വാഹന ഉടമകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. നികുതി ബാധ്യതയിൽനിന്നും ജപ്തി നടപടികളിൽനിന്നും രക്ഷപ്പെടാനുള്ള അവസരമാണിത്. 2019 മാർച്ച് 31നുശേഷം നികുതി അടച്ചിട്ടില്ലാത്തതും കുറഞ്ഞത് നാല് വർഷമെങ്കിലും നികുതി കുടിശ്ശികയുള്ളതുമായ വാഹന ഉടമകൾക്ക് ഇത് പ്രയോജനപ്പെടുത്താം.
ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് കുടിശ്ശിക നികുതിയുടെ 30 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് (സ്വകാര്യ വാഹനങ്ങൾ) കുടിശ്ശിക നികുതിയുടെ 40 ശതമാനവും അടച്ചാൽ മതി.