കെ.എസ്.ഇ.ബിയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍
കെ.എസ്.ഇ.ബി.യില്‍ വിവിധ ഉപഭോക്താക്കള്‍/ സ്ഥാപനങ്ങള്‍ ഇതുവരെ വരുത്തിയ വൈദ്യുത ചാര്‍ജ് കുടിശ്ശിക തീര്‍പ്പാക്കുന്നതിന് പലിശ ഇളവുകള്‍ നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. കുടിശ്ശിക കാലയളവ് 15 വർഷത്തിന് മുകളിലുള്ളവര്‍ക്ക് നാല് ശതമാനവും അഞ്ച് മുതല്‍ 15 വര്‍ഷം വരെയുള്ളവര്‍ക്ക് അഞ്ച് ശതമാനവും രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ളവര്‍ക്ക് ആറ് ശതമാനവുമാണ് പലിശ നിരക്ക്. മുതലും പലിശയും ഒന്നിച്ചടക്കുന്നവര്‍ക്ക് പലിശയില്‍ വീണ്ടും രണ്ട് ശതമാനം ഇളവ് ലഭിക്കും. നിലവില്‍ കോടതി കേസുകളില്‍ ഉള്‍പ്പെട്ട ഉപഭോക്താക്കള്‍ക്കും (വൈദ്യുതി മോഷണം ഒഴിച്ച്) കേസുകള്‍ പിന്‍വലിച്ച് ഇതിന്റെ ആനുകൂല്യം നേടാം. ഉപഭോക്താക്കള്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെടണം. എച്ച്.ടി ഉപഭോക്താക്കള്‍ സ്ഷ്യെല്‍ ഓഫീസര്‍ (റവന്യൂ) വൈദ്യുതി ഭവനം, തിരുവനന്തപുരം ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
