ഇലക്ട്രിക്ക് വാഹനങ്ങൾ ഡിസൈൻ ചെയ്യാം; സൗജന്യ തൊഴില്‍ പരിശീലനവുമായി അസാപ് കേരള

Share our post

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വർധിച്ചു വരുന്ന സാഹചര്യത്തിൽ മികച്ച തൊഴിലും കരിയറും നേടാൻ സഹായിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ പ്രൊഡക്റ്റ് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്‌സ് സൗജന്യമായി പഠിക്കാന്‍ അസാപ് കേരള അവസരമൊരുക്കുന്നു. തിരുവല്ല കുന്നന്താനം അസാപ് സ്‌കില്‍ പാര്‍ക്കിലെ ഇലക്ട്രിക്ക് വെഹിക്കിൾ സെന്ററിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുക.

അസാപ് കേരളയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വിവിധ കോഴ്‌സുകൾക്ക് വേണ്ടി സജ്ജമാക്കിയ മികച്ച ലാബ് സൗകര്യത്തോടെ ഈ കോഴ്സ് പഠിക്കാം. 18 മുതൽ 45 വയസ്സ് വരെയുള്ളവർക്ക് ഈ സൗജന്യ കോഴ്സിന് അപേക്ഷിക്കാം. കോഴ്സിന്റെ 50% സീറ്റുകള്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.

കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണുമായി തിരുവല്ല മല്ലപ്പള്ളി റോഡില്‍ സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെത്തി അഡ്മിഷന്‍ എടുക്കേണ്ടതാണ്. ക്ലാസുകൾ ഈ മാസം 20 മുതൽ തുടങ്ങും. ഓൺലൈനായും അപേക്ഷിക്കാം: https://link.asapcsp.in/evnow. കൂടുതൽ വിവരങ്ങൾക്ക്: 96560 43142, 799 449 7989.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!