കൂത്തുപറമ്പിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെതിരെ പോക്‌സോ കേസ്

കൂത്തുപറമ്പ് : പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. വിദ്യാർഥിനി വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സതേടി എത്തിയപ്പോൾ ഡോക്ടർക്ക് സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആറുമാസം ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്.
ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയെത്തുടർന്നാണ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. രക്ഷിതാക്കൾ പുറത്ത് പോയ സമയത്ത് യുവാവ് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിദ്യാർഥിനി പോലീസിൽ മൊഴി നൽകിയത്. യുവാവിനെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.