65 കാറ്റഗറികളില്‍ കേരള പി.എസ്.സി വിജ്ഞാപനം

Share our post

പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ എന്നിവ ഉള്‍പ്പെടെ 65 കാറ്റഗറികളിൽ കേരള പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 29.11.2023.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോളജി), ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജൂനിയര്‍ അധ്യാപകന്‍ (കംപ്യൂട്ടര്‍ സയന്‍സ്), ജല അതോറിറിറ്റിയില്‍ മൈക്രോ ബയോളജിസ്റ്റ് (ബാക്ടീരിയോളജിസ്റ്റ്), കേരള പോലീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, സ്‌റ്റേറ്റ് സെൻട്രൽ ലൈബ്രറിയില്‍ ലൈബ്രേറിയന്‍ ഗ്രേഡ് IV, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ (ഫാര്‍മസി), ഇലക്ട്രീഷ്യന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ (200 ഒഴിവ്), പ്രയോരിറ്റി സെക്ടര്‍ ഓഫീസര്‍, കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡില്‍ അസിസ്റ്റന്റ് ഗ്രേഡ് II, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ റെക്കോര്‍ഡിങ് അസിസ്റ്റന്റ്, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ ജൂനിയര്‍ മെയില്‍ നഴ്‌സ്, സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്‌സ് ലിമിറ്റഡില്‍ സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ് IV, കേരള ജല അതോറിറ്റിയില്‍ ലാബ് അസിസ്റ്റന്റ് (21 ഒഴിവ്), കേരള സ്‌റ്റേറ്റ് റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ഫീല്‍ഡ് ഓഫീസര്‍ എന്നിവയാണ് സംസ്ഥാന തല ജനറല്‍ റിക്രൂട്ട്‌മെന്റിലെ തസ്തികകള്‍.

ഇവ കൂടാതെ വിവിധ തസ്തികകളില്‍ ജില്ലാതല ജനറല്‍ റിക്രൂട്ട്‌മെന്റിനും സംസ്ഥാന തല / ജില്ലാ തല സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിനും എന്‍.സി.എ റിക്രൂട്ട്‌മെന്റിനും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ കേരള പി.എസ്.സി.യുടെ ഔദ്യോഗിക വൈബ്‌സൈറ്റ് www.keralapsc.gov.in ല്‍ ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!