മലയാളി യുവാവ് ബംഗളൂരുവിൽ മരിച്ച നിലയിൽ

ബംഗളൂരു: മലയാളി യുവാവ് ബംഗളൂരുവിൽ മരിച്ച നിലയിൽ. കണ്ണൂർ ചൊക്ലി കടുക്ക ബസാർ റഹീസ്-റസിയ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്വാനെ (19)യാണ് ബംഗളൂരു മുരുകുണ്ട പാളയത്തെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. മയ്യിത്ത് ശിഹാബ് തങ്ങൾ സെന്ററിലെത്തിച്ച് മരണാനന്തരകർമങ്ങൾ ചെയ്ത ശേഷം സ്വദേശമായ ചൊക്ലിയിൽ കൊണ്ടുവന്ന് കണ്ണോത്തുപള്ളി ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരങ്ങൾ: റഹിയാൻ മുഹമ്മദ്, ഫാത്തിമ സുഹറ.