Connect with us

India

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി പിങ്ക് നിറമുള്ള ജലാശയം, പരിസ്ഥിതി സ്‌നേഹികള്‍ ആശങ്കയില്‍

Published

on

Share our post

സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാകുന്നത് പിങ്ക് നിറത്തിലുള്ള ഒരു തടാകമാണ്. ഹവായിയിലെ കേലിയ തടാകത്തിലെ ജലമാണ് പിങ്ക് നിറമായി മാറിയത്. എന്നാല്‍ തടാകത്തിലെ പിങ്ക് നിറത്തില്‍ സന്തോഷിക്കേണ്ടതില്ലെന്നാണ് പരിസ്ഥിതി സ്‌നേഹികള്‍ പറയുന്നത്‌. പരിസ്ഥിതി മാറ്റങ്ങളുടെ സൂചനയാണ് ഈ പിങ്ക് നിറമെന്നാണ് വിലയിരുത്തല്‍. വിഷമയമായ ആല്‍ഗെയാകും നിറം മാറ്റത്തിന് പിന്നിലെ കാരണമെന്നാണ് അധികൃതര്‍ ആദ്യം വിലയിരുത്തിയത്. എന്നാല്‍ രണ്ടാഴ്ച നടത്തിയ തുടര്‍ച്ചയായ നിരീക്ഷണത്തിനൊടുവില്‍
ഹാലോബാക്ടീരിയയുടെ സാന്നിധ്യമാണ് പിങ്ക് നിറത്തിന് പിന്നിലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്‌. ഉയര്‍ന്ന അളവില്‍ ലവണാംശം ഉള്ള ജലാശയങ്ങളില്‍ കണ്ടുവരുന്ന ബാക്ടീരിയയാണിവ.

ഹാലോബാക്ടീരിയയുടെ സാന്നിധ്യമാണ് ജലാശയത്തിലുള്ളതെങ്കില്‍ പൊതുജനങ്ങള്‍ ഭയക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മനുഷ്യശരീരത്തില്‍ എത്തിയാല്‍ ഇത്തരം സൂക്ഷ്മ ജീവികള്‍ക്ക് നില നില്‍ക്കാനാവില്ലെന്നും വിദഗ്ധര്‍ പറയുന്നു. എന്നാലും പൊതുജനങ്ങള്‍ ജലാശയത്തിലേക്ക് ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ജലാശയത്തില്‍ നിന്നും വളര്‍ത്തുമൃഗങ്ങള്‍ വെള്ളം കുടിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്. പ്രദേശത്ത് നിന്ന് മത്സ്യം പിടികൂടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ തടാകത്തിലെ പിങ്ക് നിറം ചുറ്റുമുള്ള ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റം പരിസ്ഥിതി സ്‌നേഹികളെ ഭയപ്പെടുത്തുന്നുണ്ട്. അമിതമായ ലവണാംശം കാരണം ചുറ്റുമുള്ള ജീവിവിഭാഗത്തിനോ മറ്റാവശ്യങ്ങള്‍ക്കോ ജലം ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്. കൂടിയ ലവണാംശം മത്സ്യങ്ങളുടെ അതിജീവനത്തിനും വെല്ലുവിളിയാകുന്നുണ്ട്

സാധാരണയായി ജലാശയങ്ങള്‍ വറ്റുന്നതിന് മുന്‍പ് വെള്ളത്തിന്റെ നിറം ചുവപ്പാകാറുണ്ട്. എന്നാല്‍ കേലിയ തടാകത്തില്‍ ഇത്തരമൊരു പ്രതിഭാസത്തിന് സാധ്യതയുണ്ടോയെന്നതില്‍ വ്യക്തതയില്ല. യൂണിവേഴ്‌സിറ്റി ഓഫ് ഹവായി ഇതു സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണ്. വരുംദിവസങ്ങളില്‍ മഴ പെയ്യുകയാണെങ്കില്‍ ജലാശയത്തിലെ ലവണാംശം കുറയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. സ്‌പെയിന്‍, സെനഗല്‍, അസര്‍ബൈജാന്‍ പോലുള്ള രാജ്യങ്ങളിലും ലവണാംശം കൂടിയ ജലാശയങ്ങള്‍ പിങ്ക് നിറമായി തീര്‍ന്നിട്ടുണ്ട്. വരണ്ട സാഹചര്യങ്ങളിലാണ് ഈ പ്രതിഭാസം പൊതുവില്‍ കാണപ്പെടുന്നതെങ്കിലും ഹവായി ഒരു വരണ്ട പ്രദേശമല്ല എന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നത്. കേലിയ പോണ്ട് നാഷണല്‍ വൈല്‍ഡ്‌ലൈഫ് റെഫ്യൂജി ജീവനക്കാര്‍ തടാകം നിരീക്ഷിച്ചു വരികയാണ്.


Share our post

India

പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കം മൂന്നു ഭീകരരെ വധിച്ചു

Published

on

Share our post

ദില്ലി: ഓപ്പറേഷൻ നാദര്‍ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചതായി വിവരം. പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്നു ലഷ്കര്‍ ഭീകരരെയാണ് വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ത്രാൽ മേഖലയിലെ നാദറിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. സ്ഥലത്ത് കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. നാദര്‍ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. ലഷ്കര്‍ ഭീകരരായ യാവര്‍ അഹമ്മദ്, ആസിഫ് അഹമ്മദ് ഷെയിഖ്, അമിര്‍ നാസര്‍ വാനി എന്നിവരെയാണ് വധിച്ചത്. മെയ് 12 മുതൽ ആസിഫ് ഷെയിഖ് ഈ മേഖലയിലുണ്ടായിരുന്നു. ഭീകരര്‍ സ്ഥലത്തുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിച്ച ഭീകരനാണ് ആസിഫ് ഷെയിഖ്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ത്രാൽ മേഖലയിലെ ജനങ്ങള്‍ക്ക് സൈന്യം മുന്നറിയിപ്പ് നൽകി. വീടുകളുടെ ഉള്ളി തുടരണമെന്നും പുറത്തിറങ്ങരുതെന്നുമാണ് നിര്‍ദേശം.


Share our post
Continue Reading

India

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു

Published

on

Share our post

ദുബായ്/ വിതുര: മലയാളി യുവതിയെ ദുബായിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26)യെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ദുബായ്‌ എയര്‍പോര്‍ട്ടില്‍നിന്നും പൊലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. ദുബായിലെ കരാമയില്‍ കഴിഞ്ഞ നാലിന് ആയിരുന്നു സംഭവം. ദുബായില്‍ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള നടപടി പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.


Share our post
Continue Reading

India

സി.ബി.എസ്‌.ഇ 10, 12 ഫലം; വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി സൗജന്യ കൗണ്‍സിലിങ്

Published

on

Share our post

ന്യൂഡല്‍ഹി: പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി സിബിഎസ്ഇ സൗജന്യ മാനസിക – സാമൂഹിക കൗണ്‍സിലിങ് സേവനങ്ങളുടെ രണ്ടാം ഘട്ടം ആരംഭിച്ചു. മെയ് 13-ന് ആരംഭിച്ച ഈ ഹെല്‍പ്പ് ലൈന്‍ 2025 മെയ് 28 വരെ ലഭ്യമാകും.37 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ ഫലമാണ് സിബിഎസ്ഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അതില്‍ 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ 93.66 ശതമാനം വിജയത്തോടെ പത്താം ക്ലാസ് വിജയിച്ചു. ഏകദേശം 15 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ 88.39 ശതമാനം വിജയത്തോടെ പന്ത്രണ്ടാം ക്ലാസ്സും വിജയിച്ചു. വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും വൈകാരിക ആരോഗ്യം ഉറപ്പാക്കാന്‍ ബോര്‍ഡ് തങ്ങളുടെ ശ്രമങ്ങള്‍ വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ലഭ്യമാക്കുന്ന സൗകര്യങ്ങള്‍

ടെലി-കൗണ്‍സിലിങ്:രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:30 വരെ ഇന്ത്യയിലും വിദേശത്തുമുള്ള സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍മാര്‍, കൗണ്‍സിലര്‍മാര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ 65 പരിശീലനം ലഭിച്ച വിദഗ്ധര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.ഓണ്‍ലൈന്‍ വിഭവങ്ങള്‍: സിബിഎസ്ഇ വെബ്‌സൈറ്റും അതിന്റെ യൂട്യൂബ് ചാനലും മാനസിക ആരോഗ്യം, പഠന സമ്മര്‍ദ്ദം കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങളില്‍ പോഡ്കാസ്റ്റുകളും വീഡിയോകളും നല്‍കുന്നു. സേവനങ്ങള്‍ ലഭ്യമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ വെബ്‌സൈറ്റിലെ ‘കൗണ്‍സിലിങ്’ വിഭാഗം സന്ദര്‍ശിക്കുകയോ ഔദ്യോഗിക സിബിഎസ്ഇ ആസ്ഥാന യൂട്യൂബ് ചാനല്‍ പരിശോധിക്കുകയോ ചെയ്യാം.


Share our post
Continue Reading

Trending

error: Content is protected !!