Connect with us

THALASSERRY

ചാരിറ്റി വീഡിയോയുടെ പേരിലും ഓൺലൈൻ തട്ടിപ്പ്

Published

on

Share our post

തലശ്ശേരി:സാമൂഹ്യമാധ്യമങ്ങളിലെ ചാരിറ്റി വീഡിയോകളിൽ വ്യാജ വിവരങ്ങൾ നൽകി ഓൺലൈൻ തട്ടിപ്പ്. വീഡിയോയിലെ ബാങ്ക് അക്കൗണ്ട് നമ്പറും, ക്യു ആർ കോഡും മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. അടിയന്തര ചികിത്സാ സഹായം ആവശ്യപ്പെട്ട് പ്രചരിക്കുന്ന വീഡിയോകളുടെ താഴെയുള്ള വിശദീകരണങ്ങളാണ് മാറ്റി നൽകി തട്ടിപ്പ് നടത്തുന്നത്.

തലശ്ശേരി സ്വദേശിയായ അമർഷാനെന്ന ചാരിറ്റി പ്രവർത്തകൻ അമർഷാൻ ഫൗണ്ടേഷന് വേണ്ടി പോസ്റ്റ് ചെയ്ത ചാരിറ്റി വീഡിയോകൾ പലതും ഉപയോഗിച്ച് തട്ടിപ്പുകാർ പണം തട്ടിയെടുത്തെന്നാണ്‌ പരാതി. ചികിത്സാ സഹായത്തിനായി പണം ആവശ്യപ്പെട്ടുള്ള വീഡിയോകളിൽ ക്യൂ ആർ കൊടും അക്കൗണ്ട് നമ്പറും നല്കിയിട്ടുണ്ടാകും. ഈ വീഡിയോ ഡൗൺലോഡ് ചെയ്ത് അതിലെ വിവരങ്ങൾ എഡിറ്റ് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.

അന്യഭാഷകളിൽ പോലുമുള്ള വീഡിയോകൾ ഉള്ളതിനാൽ ആളുകൾ വലിയ തോതിൽ പറ്റിക്കപ്പെടുകയാണ്. ഭാഷ പോലും മാറ്റാതെ വിവരങ്ങൾ മാറ്റിയാണ് ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിപ്പ് നടത്തുന്നത്. ഈ തട്ടിപ്പ് വ്യാപകമായതോടെ അമർഷാൻ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.


Share our post

THALASSERRY

ശരത്‌കുമാർ വധം പ്രതിക്ക്‌ ജീവപര്യന്തം തടവ്‌

Published

on

Share our post

തലശേരി: കിണറ്റിൽ നിന്ന്‌ വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന്‌ അയൽവാസിയെ കുത്തിക്കൊന്ന കേസിൽ പ്രതിയെ അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതി ജഡ്‌ജി ടിറ്റി ജോർജ്‌ ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ലോറി ഡ്രൈവർ തിമിരി ചെക്കിച്ചേരിയിലെ കുളമ്പുകാട്ടിൽ ഹൗസിൽ ശരത്‌കുമാറിനെ (28) കൊലപ്പെടുത്തിയ കേസിൽ അയൽവാസി പുത്തൻപുരക്കൽ ജോസ്‌ ജോർജ്‌ എന്ന കൊല്ലൻ ജോസിനെ (67)യാണ്‌ ശിക്ഷിച്ചത്‌. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവ്‌ അനുഭവിക്കണം. പിഴയടച്ചാൽ കൊല്ലപ്പെട്ട ശരത്‌കുമാറിന്റെ മാതാപിതാക്കൾക്ക്‌ അത്‌ നൽകാനും കോടതി വിധിച്ചു. 302 വകുപ്പ്‌ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന്‌ ചൊവ്വാഴ്‌ച കോടതി കണ്ടെത്തിയിരുന്നു. അച്ഛനമ്മമാരായ കുളമ്പുകാട്ടിൽ രാജന്റെയും ശശികലയുടെയും മുന്നിൽവച്ച്‌ 2015 ജനുവരി 27ന്‌ രാത്രി പത്തോടെയാണ്‌ ശരത്‌കുമാറിനെ പ്രതി കത്തി ഉപയോഗിച്ച്‌ കുത്തിക്കൊന്നത്‌. പ്രതിയുടെ വീട്ടുകിണറ്റിൽനിന്നാണ്‌ ശരത്‌കുമാറിന്റെ കുടുംബം വീട്ടാവശ്യത്തിനുളള വെള്ളമെടുത്തിരുന്നത്‌. സംഭവത്തിന്‌ തലേദിവസം വെള്ളമെടുക്കുന്നത്‌ തടയുകയും ഇതുസംബന്ധിച്ചുണ്ടായ വാക്കുതർക്കത്തിനിടയിൽ കൊലപ്പെടുത്തുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക്‌ പ്രോസിക്യൂട്ടർ വി എസ്‌ ജയശ്രീ ഹാജരായി.


Share our post
Continue Reading

Breaking News

പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

Published

on

Share our post

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.


Share our post
Continue Reading

THALASSERRY

മാതാപിതാക്കളുടെ മുന്നിൽ വച്ച് മകനെ കുത്തിക്കൊന്ന പ്രതി കുറ്റക്കാരൻ

Published

on

Share our post

തലശ്ശേരി: മാതാപിതാക്കളുടെ മുന്നിൽ വെച്ച് മകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോർജ് കണ്ടെത്തി. തിമിരി ചെക്കിച്ചേരിയിലെ ലോറി ഡ്രൈവർ ശരത്കുമാറിനെ (28) കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ പുത്തൻപുരക്കൽ ജോസ് ജോർജ് എന്ന കൊല്ലൻ ജോസാണ് പ്രതി. ഐ.പി.സി 302ാം വകുപ്പ് പ്രകാരം കുറ്റക്കാരനായി കണ്ടെത്തിയ പ്രതിയുടെ ശിക്ഷയിന്മേലുള്ള വാദം കേട്ട ശേഷം വിധി പറയാനായി ബുധനാഴ്ചത്തേക്ക് മാറ്റി.2015 ജനുവരി 27ന് രാത്രി 10 നാണ് കേസിനാധാരമായ സംഭവം. മാതാപിതാക്കളായ കുളമ്പുകാട്ടിൽ രാജന്റെയും ശശികലയുടെയും മുന്നിൽ വെച്ച് ശരത്കുമാറിനെ അയൽവാസിയായ പുത്തൻപുരക്കൽ ജോസ് ജോർജ് കുത്തി കൊലപ്പെടുത്തുകയായിരുന്നു. രാജന്‍റെ കുടുംബം പ്രതി ജോസിന്‍റെ വീട്ടിലെ കിണറ്റിൽ നിന്നായിരുന്നു മോട്ടോർ ഉപയോഗിച്ച് കുടിവെള്ളമെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പൊലീസ് ഓഫിസർമാരായ കെ. വിനോദ്‌കുമാർ, കെ.എ. ബോസ്, എ.വി. ജോൺ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസി ക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. ജയശ്രീയും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ടി.പി. സജീവനുമാണ് ഹാജരായത്.


Share our post
Continue Reading

Trending

error: Content is protected !!