Kannur
കുട്ടി എഴുത്തുകാരെ വാർത്തെടുക്കാൻ സമഗ്രശിക്ഷ കേരളം

കണ്ണൂർ: കുട്ടി എഴുത്തുകാരെ വാർത്തെടുക്കാനും വിദ്യാർഥികളുടെ വൈജ്ഞാനിക വികാസം വർധിപ്പിക്കാനും ബഡ്ഡിങ് റൈറ്റേഴ്സ് പദ്ധതിയുമായി സമഗ്രശിക്ഷ കേരളം സ്കൂളുകളിലേക്ക്.
വായിക്കാനും വായിച്ചവ പരസ്പരം ചർച്ച ചെയ്യാനും കുട്ടികൾക്ക് സ്വന്തമായി സൃഷ്ടികൾ ഒരുക്കാനുമാണ് പദ്ധതി. ഇതിനായി ബി.ആർ.സി തലത്തിലും ജില്ല തലത്തിലും പരിശീലനം നൽകും. മികച്ച സൃഷ്ടികൾ പ്രസിദ്ധീകരിക്കും. പദ്ധതിയുടെ ഭാഗമായി യു.പി സ്കൂളുകൾക്ക് ആറായിരവും ഹൈസ്കൂൾ, ഹയർ സെക്കൻഡറിക്ക് 10,000 രൂപ വീതവും നൽകും.
തുക അടുത്ത ദിവസം കൈമാറും. 186 ഹയർ സെക്കൻഡറി സ്കൂളുകൾക്കും 338 യു.പി സ്കൂളുകൾക്കുമായി 36 ലക്ഷം രൂപയാണ് സ്റ്റാർ പദ്ധതി വഴി അനുവദിച്ചത്. ഈ തുക ഉപയോഗിച്ച് പുസ്തകങ്ങൾ വാങ്ങാം. 40 ശതമാനം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പോലെയുള്ള സർക്കാർ ഏജൻസികളുടെ പുസ്തകങ്ങൾ വാങ്ങണം.
വ്യത്യസ്ത വിഭാഗത്തിലുള്ള രചനകളെ പരിചയപ്പെടാനും വായിച്ച് ചർച്ച ചെയ്യാനും ആസ്വാദനം തയാറാക്കാനും അവസരമൊരുക്കും. ഇതിനായി സ്കൂളുകളിൽ വായനക്കൂട്ടങ്ങൾ സംഘടിപ്പിക്കും. മലയാളം പാഠപുസ്തകത്തിലെ കവിതകളും കഥകളും പദ്ധതിയുടെ ഭാഗമായി ചർച്ചചെയ്യും. സ്വന്തം രചനകളുടെ അവതരണവും നടക്കും. സാഹിത്യകാരൻമാരുമായി അഭിമുഖം, പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തൽ പോലെയുള്ള സാഹിത്യപ്രവർത്തനങ്ങളും നടക്കും.
Kannur
കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഹജ്ജ് പഠന ക്യാമ്പ്

കണ്ണൂർ :കെ.എൻ.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ പ്രാവശ്യം ഹജ്ജ് കർമം നിർവഹിക്കാൻ അവസരം ലഭിച്ചവർക്കും ഇനിയും ഹജ്ജിന്നും ഉംറക്കും പോകാൻ ആഗ്രഹിക്കുന്നവർക്കുമായുള്ള KNM ഹജ്ജ് പഠന ക്യാമ്പ് 20/4/25 ഞായറാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ കണ്ണൂർ ചേമ്പർ ഹാളിൽ വെച്ച് നടക്കും . ഹജ്ജ് പഠന ക്യാമ്പ് KNM സംസ്ഥാന ഉപാധ്യക്ഷൻ ഡോ : ഹുസൈൻ മടവൂർ നിർവഹിക്കും . ക്യാമ്പിൽ പി. കെ. ഇബ്രാഹിം ഹാജി , ഡോ : സുൽഫിക്കർ അലി, ഡോ : ഏ. ഏ. ബഷീർ , ഇസ്ഹാഖ് അലി കല്ലിക്കണ്ടി, മൗലവി ജൗഹർ അയനിക്കോട് , ഷമീമ ഇസ്ലാഹിയ എന്നിവർ പങ്കെടുക്കും.
Kannur
കുടുംബശ്രീ ഫോര്‍ കെയര്‍ പദ്ധതിയിൽ അപേക്ഷിക്കാം

കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതിയിൽ എക്സിക്യൂട്ടീവാകാന്‍ യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 25നും 40നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ കുടുബാംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനുമായി ചേര്‍ന്ന് ഒരു മാസത്തെ സര്‍ട്ടിഫൈഡ് കോഴ്സ് പരീശീലനം നൽകും. താത്പര്യമുള്ളവർ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുകളിൽ ബന്ധപ്പെടുക. കെ ഫോര്‍ കെയര്‍ സേവനങ്ങള്‍ നേടാന്‍ 9188925597 എന്ന നമ്പരില്‍ ബന്ധപ്പെടാം.
Breaking News
പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

വീരാജ്പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട് മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ് ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ് (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ് (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ് (40), വേങ്ങാട് കച്ചിപ്പുറത്ത് ഹൗസിൽ ടി. പ്രശാന്ത് (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട് കാട്ടിപ്പൊയിലിലെ ചൂരക്കാട്ട് ഹൗസിൽ ബാലചന്ദ്ര നായിക് (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ് (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ് (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ് (40) എന്നിവരെയാണ് വീരാജ്പേട്ട ഡിവൈ.എസ്.പി പി. അനൂപ് മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീരാജ്പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ് പിടികൂടിയത്. കുടക് എസ്.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്