അയ്യൻകുന്നിൽ മാവോവാദികളും പോലീസും തമ്മില്‍ വെടിവെപ്പ്; രണ്ടു പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: അയ്യന്‍കുന്ന് ഉരുപ്പും കുറ്റിയില്‍ തണ്ടര്‍ ബോള്‍ട്ടും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് മാവോവാദികള്‍ക്ക് വെടിയേറ്റതായി സംശയം. രാവിലെ 7.30ന് ആണ് സംഭവം.
സാധാരണ പട്രോളിംഗിന്റെ ഭാഗമായി തണ്ടര്‍ബോള്‍ട്ട് സംഘം വനത്തിലേക്ക് പോയപ്പോള്‍ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് പോലീസ് നല്കുന്ന വിവരം. പിന്നീട് പോലീസും തിരിച്ചും വെടിവച്ചു.
10 മിനിറ്റോളം വെടിവയ്പ്പ് കേട്ടതായി നാട്ടുകാര്‍ പറയുന്നു. സംഭവ സ്ഥലത്തു നിന്നും മൂന്നു തോക്കുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവിടെ മാവോവാദികളുടെ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു.
സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവച്ചതെന്നാണ് പോലീസ് കരുതുന്നത്. എത്രപേര്‍ സംഘത്തിലുണ്ടായിരുന്നു എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.