സി.പി.എം നേതാവ് ബസുദേവ് ആചാര്യ അന്തരിച്ചു

കോല്‍ക്കത്ത: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ കേന്ദ്രകമ്മിറ്റി അംഗവുമായ ബസുദേവ് ആചാര്യ(81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെതുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ സ്വവസതിയിലായിരുന്നു അന്ത്യം.
1980 മുതല്‍ 2009 വരെ ബാങ്കുരയില്‍ നിന്ന് ഒമ്പത് തവണ എം.പിയായിരുന്നു അദ്ദേഹം. 15-ാം ലോക്സഭയില്‍ സി.പി.എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും പ്രവര്‍ത്തിച്ചു. റെയില്‍വേ സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുന്‍ ചെയര്‍മാനുമായിരുന്നു ബസുദേവ്.
1942 ജൂണ്‍11ന് പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെറോയില്‍ ആണ് അദ്ദേഹത്തിന്റെ ജനനം. ട്രേഡ് യൂണിയന് പ്രവര്‍ത്തകനായിട്ടായിരുന്നു രാഷ്ട്രീയപ്രവേശനം.