ലോറി അപകടത്തിൽ ഡ്രൈവർ മരിച്ചു

പടിഞ്ഞാറത്തറ: കാപ്പിക്കളം കുറ്റിയാംവയലിന് സമീപം ചെങ്കല്ല് കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാലൂർ തോലമ്പ്ര പാലിയോത്തിക്കൽ ദിലീപ് കുമാറാണ് (53) മരിച്ചത്. ഗുരുതര പരിക്കേറ്റതിനെ തുടർന്ന് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെയാണ് അപകടം. റോഡരിക് ഇടിഞ്ഞ് താഴ്ന്നതിനെ തുടർന്ന് ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞാണ് അപകടം. ഡ്രൈവർ സീറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ ദിലീപ് ചെങ്കല്ലുകൾക്കടിയിൽ പ്പെടുകയായിരുന്നു. അപകടത്തിൽ സജീർ (37), മൊയ്ദീൻ (49) എന്നിവർക്കും പരിക്കേറ്റു. കുറ്റിയാംവയലിന് സമീപത്തെ ഒരു റിസോർട്ടിന്റെ നിർമ്മാണ പ്രവൃത്തിക്ക് ചെത്തുകല്ല് കൊണ്ടുവന്ന ലോറിയാണ് മറിഞ്ഞത്.