Social
സ്മാർട്ഫോണുകൾ അപ്രത്യക്ഷമാവുമോ? ‘എ.ഐ പിന്‍’ പുറത്തിറക്കി ഹ്യുമേന്‍
ബ്രിട്ടീഷ് അമേരിക്കന്‍ ഡിസൈനറും ഹ്യുമേന്‍ എ.ഐ എന്ന എ.ഐ കമ്പനിയുടെ സഹസ്ഥാപകനും ചെയര്‍മാനുമായ ഇമ്രാന്‍ ചൗദ്രി ആറ് മാസങ്ങള്‍ക്ക് മുമ്പ് ടെഡില്‍ (TED) സംസാരിക്കവെ ഒരു ഉപകരണം അവതരിപ്പിക്കുകയുണ്ടായി സ്‌ക്രീനുകളില്ലാത്ത ഒരു പുത്തന്‍ സാങ്കേതിക വിദ്യ. സ്മാര്‍ട്‌ഫോണുകള്‍ ഉള്‍പ്പടെ വിവിധ ഉപകരണങ്ങളെ ഈ ലോകത്ത് നിന്ന് അപ്രത്യക്ഷമാക്കിയേക്കാവുന്ന ഒരുഗ്രന്‍ സാങ്കേതിക വിദ്യ. മാസങ്ങള്‍ക്കിപ്പുറം ഹ്യുമേന്‍ ആ സാങ്കേതിക വിദ്യ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്നു ‘എ.ഐ പിന്‍’ എന്നാണ് അതിനെ വിളിക്കുന്നത്.
ആപ്പിളിലെ ഡിസൈനര്‍മാരായിരുന്ന ഇമ്രാന്‍ ചൗദ്രിയും ബെത്തനി ബോജിയോര്‍നോയും ചേര്‍ന്നാണ് ഹ്യുമേന്‍ എ.ഐ എന്ന സ്റ്റാര്‍ട്ട് അപ്പിന് തുടക്കമിട്ടത്. ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന എ.ഐ പിന്‍ സ്മാര്‍ട്‌ഫോണിനെ പകരം വെക്കുന്ന സാങ്കേതിക വിദ്യയാണെന്ന് ഹ്യുമേന്‍ പറയുന്നു.
ഈ ഉപകരണത്തിന് ഡിസ്‌പ്ലേയുണ്ടാവില്ല. പകരം ഒരു നീല പ്രൊജക്ടര്‍ ആണുള്ളത്. ഉപഭോക്താക്കള്‍ക്ക് ശബ്ദനിര്‍ദേശങ്ങളിലൂടെയും കൈകളുടെ ചലനത്തിലൂടെയും ഈ ഉപകരണം നിയന്ത്രിക്കാം.
എ.ഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിര്‍മിച്ച ഈ ഉപകരണം എക്ലിപ്‌സ്, ലൂണാര്‍, ഇക്വിനോക്‌സ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. 699 ഡോളറാണ് ഇതിന് വില (ഏകദേശം 58212 രൂപ) 25 ഡോളറിന്റെ (2082 രൂപ) പ്രതിമാസ സബ്‌സ്‌ക്രിപ്ഷനും ഉണ്ട്.
എന്താണ് എ.ഐ പിന്‍?രണ്ട് ഭാഗങ്ങളാണ് ഈ ഉപകരണത്തിനുള്ളത്- ഒരു കംപ്യൂട്ടറും ഒരു ബാറ്ററി ബൂസ്റ്ററും. കംപ്യൂട്ടറിനുള്ളിലെ ചെറിയ ബാറ്ററിയ്ക്ക് വേണ്ട ഊര്‍ജം നല്‍കുകയാണ് ബൂസ്റ്ററിന്റെ ജോലി. ഒരു ദിവസം മുഴുവന്‍ ഇത് ഉപയോഗിക്കാം. ബാറ്ററി ബൂസ്റ്ററിനെ വസ്ത്രത്തിനുള്ളിലും കംപ്യൂട്ടറിനെ പുറത്തുമായാണ് സ്ഥാപിക്കുക. കാന്തിക ശക്തി ഉപയോഗിച്ചാണ് ഇവ രണ്ടും വസ്ത്രത്തിനപ്പുറവും ഇപ്പുറവുമായി ചേര്‍ത്തുവെക്കുക. ഒന്നിലധികം ബാറ്ററികള്‍ മാറ്റി ഉപയോഗിക്കുകയും ചെയ്യാം.
ശബ്ദനിര്‍ദേശങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന ഉപകരണമാണെങ്കിലും ഏതെങ്കിലും വേക്ക് അപ്പ് വേഡിന് വേണ്ടി എല്ലാ സമയവും അവ നമ്മുടെ ശബ്ദം കേട്ടുകൊണ്ടിരിക്കില്ല. ഉദാഹരണത്തിന് ഹേയ് ഗൂഗിള്‍ എന്ന വേക്ക് അപ്പ് വേഡ് ഉപയോഗിച്ചാണ് ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ച് തുടങ്ങുന്നത്. ഈ കമാന്റ് കേള്‍ക്കുന്നതിനായി ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങളുടെ ശബ്ദം കേട്ടുകൊണ്ടിരിക്കുന്നുണ്ടാവും. അത്തരം ഒരു രീതി എ.ഐ പിന്‍ എന്ന ഉപകരണത്തിനില്ല എന്നാണ് കമ്പനി മേധാവികള്‍ പറയുന്നത്.
ശബ്ദം, സ്പര്‍ശനം, വിരലുകളുടെ ചലനം, ലേസര്‍ ഇങ്ക് ഡിസ്‌പ്ലേ എന്നിവിയലൂടെയാണ് ഈ ഉപകരണവുമായി ഉപഭോക്താവ് സംവദിക്കുന്നത്. ടി മൊബൈല്‍ നെറ്റ് വര്‍ക്കുമായി ബന്ധപ്പിച്ചുള്ള സ്വന്തം കണക്ടിവിറ്റിയും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ചിപ്പ് ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
പ്രധാന കംപ്യൂട്ടറില്‍ ഒരു അള്‍ട്രൈ വൈഡ് ആര്‍ജിബി ക്യാമറയും മോഷന്‍ സെന്‍സറുകളും നല്‍കിയിട്ടുണ്ട്. ഒപ്പം മൈക്കും സ്പീക്കറും ഉണ്ട്.
എന്തെല്ലാം ആണ് എ.ഐ പിന്നിന്റെ ഉപയോഗം?.
ഒരുതരത്തില്‍ അലെക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് സ്പീക്കറുകളെ പോലെയാണ് എ.ഐ പിന്നിന്റെ പ്രവര്‍ത്തനം. ഒപ്പം അധികമായി ഒരു ലേസര്‍ പ്രൊജക്ടര്‍ ഡിസ്‌പ്ലേയുമുണ്ടെന്ന് മാത്രം.
ഡിസ്‌പ്ലേയുടെ അഭാവം പരിഹരിക്കുക ഈ പ്രൊജക്ടറാണ്. നിങ്ങളുടെ കൈയ്യിലാണ് എ.ഐ പിന്‍ വിവരങ്ങള്‍ പ്രൊജക്ട് ചെയ്ത് പ്രദര്‍ശിപ്പിക്കുക. ഉപകരണത്തിന് മുമ്പില്‍ കൈപത്തി വിടര്‍ത്തി വെക്കുന്നതോടെ ഡിസ്‌പ്ലേ പ്രൊജക്ട് ചെയ്യും. ഉദാഹരണത്തിന് ഇഷ്ടപ്പെട്ട ഒരു പാട്ട് പ്ലേ ചെയ്യാനുള്ള നിര്‍ദേശം ശബ്ദനിര്‍ദേശമായി നല്‍കിയാല്‍ എ.ഐ പിന്‍ പാട്ട് പ്ലേ ചെയ്യും. ഈ മൂസിക് പ്ലെയര്‍ സ്‌ക്രീന്‍ കാണണം എങ്കില്‍ ഉപകരണത്തിന് നേരെ കൈപത്തി വിടര്‍ത്തി വെച്ചാല്‍ മതി. ശേഷം കൈയ്യിന്റെയും വിരലുകളുടേയും ചലനത്തിലൂടെ പ്ലെയര്‍ നിയന്ത്രിക്കാനാവും.
അതുപോലെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ശബ്ദമായി മറുപടി നല്‍കുകയും ചെയ്യും. മറ്റുള്ളവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാനും, സന്ദേശങ്ങള്‍ വായിക്കാനും ഈ ഉപകരണത്തിലൂടെ സാധിക്കും.
ഒരു വോയ്‌സ് ട്രാന്‍സിലേറ്റര്‍ ഉപകരണമായും എ.ഐ പിന്‍ ഉപയോഗിക്കാനാവും. മറ്റ് ഭാഷകളില്‍ സംസാരിക്കുമ്പോള്‍ ഈ ഉപകരണം ഉപയോഗിച്ച് ആ ഭാഷ തര്‍ജ്ജമ ചെയ്ത് കേള്‍ക്കാനും അതുവഴി അവര്‍ പറയുന്നത് മനസിലാക്കാനും സാധിക്കും.
ക്യാമറ ഉപയോഗിച്ച് വസ്തുക്കള്‍ തിരിച്ചറിയാനും ആ വസ്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാനും എഐ പിന്നിലൂടെ സാധിക്കും. ഒപ്പം ഫോട്ടോകള്‍ എടുക്കാനും, ആക്ഷന്‍ ക്യാമറയെ പോലെ വീഡിയോ പകര്‍ത്താനും കഴിയും.
എ.ഐ പിന്‍ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളും, മ്യൂസിക് പ്ലെര്‍, ഫോണ്‍ കോളുകള്‍, സന്ദേശങ്ങള്‍ എന്നിവ കാണാനും മറ്റുമായി ഹ്യുമേന്‍ സെന്റര്‍ എന്ന പേരില്‍ ഒരു പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമില്‍ ലോഗിന്‍ ചെയ്തുവേണം എഐ പിന്‍ ഉപയോഗിക്കാന്‍.
Social
വാട്‌സാപ്പില്‍ തന്നെ ഡോക്യുമെന്റ് സ്‌കാന്‍ ചെയ്ത് അയക്കാം- ഉപകാരപ്രദമായ പുതിയ ഫീച്ചര്‍ പരിചയപ്പെടാം
ആഗോള തലത്തില്‍ 200 കോടിയിലേറെ ഉപഭോക്താക്കളുള്ള മെസേജിഭ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ മെസേജിങ് ആപ്പില്‍ നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്കായി പുതിയൊരു സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇനി വാട്‌സാപ്പിലെ ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനാവും. നേരത്തെ ഇതിനായി മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടിയിരുന്നു. പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പര്‍ സ്‌കാന്‍ ചെയ്ത് പിഡിഎഫ് രൂപത്തില്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കുന്നതിനും ഈ സൗകര്യം സഹായിക്കും.
വാട്‌സാപ്പില്‍ എങ്ങനെ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാം?
വാട്‌സാപ്പില്‍ ഒരു ചാറ്റ് വിന്‍ഡോ തുറക്കുക
ഇടത് ഭാഗത്ത് താഴെ ആയുള്ള + ബട്ടണ്‍ ടാപ്പ് ചെയ്യുക
ഡോക്യുമെന്റില്‍ ടാപ്പ് ചെയ്യുക
അപ്പോള്‍ സ്‌കാന്‍ ഡോക്യുമെന്റ് ഓപ്ഷന്‍ കാണാം
അതില്‍ ടാപ്പ് ചെയ്താല്‍ ക്യാമറ തുറക്കും.
ഏത് ഡോക്യുമെന്റാണോ പകര്‍ത്തേണ്ടത് അതിന് നേരെ ക്യാമറ പിടിച്ചതിന് ശേഷം ക്ലിക്ക് ചെയ്യുക.
മുഴുവന്‍ പേജുകളും ഈ രീതിയില്‍ പകര്‍ത്തി ക്കഴിഞ്ഞാല്‍ Save ബട്ടണ്‍ ടാപ്പ് ചെയ്യുക.
നിങ്ങള്‍ സ്‌കാന്‍ ചെയ്ത പേജുകള്‍ പിഡിഎഫ് രൂപത്തില്‍ അയക്കാനുള്ള ഓപ്ഷന്‍ കാണാം.
സെന്റ് ബട്ടണ്‍ ടാപ്പ് ചെയ്താല്‍ ഈ ഡോക്യുമെന്റ് മറുവശത്തുള്ളയാള്‍ക്ക് ലഭിക്കും.
Social
‘വാട്‌സ്ആപ്പ് കേശവൻ മാമന്മാരുടെ പണികൾ ഇനി നടക്കില്ല’; റിവേഴ്‌സ് ഇമേജ് സെർച്ച് ഓപ്ഷനുമായി പുതിയ അപ്‌ഡേറ്റ്
വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് വ്യാജ ചിത്രങ്ങളും വ്യാജ വിവരങ്ങളും വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നത്. പലപ്പോഴും ഉറവിട കേന്ദ്രം ഏതാണെന്ന് പോലും ഉറപ്പിക്കാതെ പലതരം ചിത്രങ്ങൾ വാട്‌സ്ആപ്പിലൂടെ പ്രചരിക്കാറുണ്ട്.ഇപ്പോഴിതാ ഇത്തരം തലവേദനകൾ അവസാനിപ്പിക്കാനായി പുതിയ ഫീച്ചറുമായി എത്തുകയാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിൽ എത്തുന്ന ചിത്രങ്ങൾ നേരിട്ട് ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ചിന് ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചറാണ് പുതിയതായി തുടങ്ങുന്നത്.വാട്‌സ്ആപ്പ് വെബിലാണ് പുതിയ ഫീച്ചർ ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ വാട്‌സ്ആപ്പിൽ എത്തുന്ന ഇമേജുകളുടെ ആധികാരികത വളരെ എളുപ്പത്തിൽ പരിശോധിക്കാനും കണ്ടെത്താനും സാധിക്കും. വാട്ട്സ്ആപ്പ് വെബ് ബീറ്റ വേർഷനാണ് പുതിയ അപ്‌ഡേറ്റ് നൽകിയിരിക്കുന്നതെന്ന് വാട്ട്സ്ആപ്പ് ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ WABetaInfo റിപ്പോർട്ട് ചെയ്തു.
Social
വാട്‌സാപ്പ് ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ; എങ്കിൽ ഈ കാര്യങ്ങൾ പരിശോധിക്കണം
സന്ദേശങ്ങളും ചിത്രങ്ങളും ഔദ്യോഗിക രേഖകളും ശബ്‌ദ സന്ദേശങ്ങളും കോളുകളും അങ്ങനെ ജീവിതവുമായി അടുത്തുനിൽക്കുന്ന ഒരുപാട് കാര്യങ്ങൾ മറ്റുള്ളവരിലേക്ക് കൈമാറാനുള്ള ഒരു ഒറ്റമൂലിയാണ് നമുക്ക് വാട്‌സാപ്പ്. മെറ്റയുടെ ഈ മെസഞ്ചർ ആപ്പ് നമ്മൾ മനുഷ്യർ തമ്മിലെ ബന്ധത്തെ വളർത്താൻ ചെയ്യുന്ന സേവനം ചില്ലറയല്ല. ഇപ്പോഴിതാ പുതുവർഷത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വാട്‌സാപ്പ് ഉപഭോക്താക്കൾക്ക് ഒരു പ്രധാന മുന്നറിയിപ്പ് വന്നിരിക്കുകയാണ്.അടുത്തവർഷം ആദ്യം മുതൽ ചില ഫോണുകളിൽ വാട്‌സാപ്പ് ലഭ്യമാകാതെയാകും. പ്രധാനമായും ഐഫോണുകളിലാണ് ഇത്. ഐഫോൺ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് വാട്‌സാപ്പ് സന്ദേശങ്ങൾ അയച്ചുകഴിഞ്ഞു. ഐഫോണിന്റെ ഈ വേർഷനിൽ അടുത്ത വർഷം മുതൽ വാട്‌സാപ്പ് ലഭിക്കില്ല എന്ന്തന്നെയായിരുന്നു സന്ദേശം. ഐഒഎസ് 12 മുതലുള്ളവയിലാണ് ഇപ്പോൾ വാട്‌സാപ്പ് പ്രവർത്തിക്കുക. എന്നാൽ മേയ് അഞ്ച് മുതൽ ഐഒഎസ് 15.1 മുതലുള്ളവയിലേ വാട്‌സാപ്പ് പ്രവർത്തിക്കൂ. ചില ആപ്പിൾ ഫോണുകളിൽ ഐ.ഒ.എസ് 15.1ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയും. ഈ ഫോണുകളിൽ ആദ്യം സെറ്റിംഗ്‌സ് എടുക്കുക ശേഷം ജനറൽ എന്നതിൽ ക്ളിക്ക് ചെയ്‌ത് സോഫ്‌റ്റ്‌വെയർ അപ്ഡേറ്റ് ചോദിക്കുമ്പോൾ അത് നൽകുക. വരും വർഷത്തിൽ വാട്‌സാപ്പ് ലഭിക്കുന്നത് അവസാനിക്കുന്ന ഫോണുകൾ ഐഫോൺ 5എസ്, ഐഫോൺ 6, ഐ ഫോൺ 6 പ്ളസ് എന്നിവയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു