ഫോണ്‍ കോളുകള്‍ തത്സമയം തര്‍ജമചെയ്യും; ഗാലക്‌സി എ.ഐ അവതരിപ്പിച്ച് സാംസങ്

സാംസങ് സ്മാര്‍ട്‌ഫോണുകളിലേക്കായി പുതിയ ഗാലക്‌സി എ.ഐ പ്രഖ്യാപിച്ച് കമ്പനി. ഫോണ്‍ കോളുകള്‍ തത്സമയം തര്‍ജ്ജമചെയ്യാന്‍ കഴിവുള്ള എ.ഐ അധിഷ്ഠിത ഫീച്ചറോടുകൂടിയാണ് ഗാലക്‌സി എ.ഐ എത്തുന്നത്. എ.ഐ രംഗത്തെ മുന്‍നിര കമ്പനികളുമായി സഹകരിച്ച് ഒരുക്കിയ ക്ലൗഡ് അധിഷ്ഠിത എ.ഐയും സാംസങ് വികസിപ്പിച്ച എ.ഐയും അടിസ്ഥാനമാക്കിയാണ് ഗാലക്‌സി എ.ഐയുടെ പ്രവര്‍ത്തനം.
ദൈനംദിന മൊബൈല്‍ ഉപയോഗത്തില്‍ ഇത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സാംസങ് പറയുന്നു. ഒപ്പം സുരക്ഷയും സ്വകാര്യതയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
എ.ഐ ലൈവ് ട്രാന്‍സ്ലേറ്റ് കോള്‍ എന്ന ഫീച്ചര്‍വഴി ഫോണ്‍ കോളുകള്‍ തത്സമയം തര്‍ജ്ജമ ചെയ്യാനാകും. സാംസങിന്റെ ഫോണ്‍ ആപ്പിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഉപഭോക്താവ് സംസാരിക്കുന്നതിന്റെ തര്‍ജ്ജമ ടെക്‌സ്റ്റ് ആയും ശബ്ദമായും തത്സമയം നിര്‍മിക്കപ്പെടും.
അടുത്തവര്‍ഷം ആദ്യം ഗാലക്‌സി എ.ഐ ഫോണുകളിലെത്തുമെന്ന് കമ്പനി പറഞ്ഞു. 2024-ല്‍ പുറത്തിറക്കുന്ന സാംസങ് ഗാലക്‌സി എസ് 24 സ്മാര്‍ട്‌ഫോണുകളില്‍ ഗാലക്‌സി എ.ഐ ഉള്‍പ്പെടുത്തിയേക്കും. ഈ ആഴ്ച നടന്ന ഒരു പരിപാടിയില്‍, സാംസങ് തങ്ങള്‍ വികസിപ്പിച്ച ഗോസ് (Gauss) എന്ന ജനറേറ്റീവ് എ.ഐ മോഡലും പരിചയപ്പെടുത്തിയിരുന്നു. ഇതും ഗാലക്‌സി എസ്24 ഫോണുകളില്‍ അവതരിപ്പിച്ചേക്കും.