ഇ പോസ് മെഷീൻ തകരാറിൽ; റേഷന്‍ വിതരണം തടസപ്പെട്ടു

സംസ്ഥാനത്തെ റേഷന്‍ വിതരണം വീണ്ടും മുടങ്ങി. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് രാവിലെ മുതല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചത്.
സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. നെറ്റ് വര്‍ക്ക് തകരാറാണ് ഇന്ന് മെഷീന്‍ തകരാറിലാകാന്‍ കാരണം.
പന്ത്രണ്ട് മണിക്ക് കട അടക്കുന്നത് കൊണ്ട് തന്നെ നാല് മണിക്ക് ശേഷം മാത്രമെ റേഷന്‍ വിതരണം നടത്താന്‍ കഴിയുള്ളുവെന്നും വ്യാപാരികള്‍ പറയുന്നു.