ഭിന്നശേഷി സർട്ടിഫിക്കേഷൻ ക്യാമ്പ് തലശ്ശേരിയിൽ

തലശ്ശേരി : കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ നഗരസഭകൾ എരഞ്ഞോളി, കതിരൂർ, ന്യൂ മാഹി, ചൊക്ലി, പിണറായി, മുഴപ്പിലങ്ങാട്, ധർമടം വേങ്ങാട്, കൊളശേരി, മുണ്ടേരി, ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാർക്കായി ഭിന്നശേഷി സർട്ടിഫിക്കേഷൻ ക്യാമ്പ് 30ന് വ്യാഴാഴ്ച തലശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. മേൽ പ്രദേശങ്ങളിലെ മെഡിക്കൽ ബോർഡ് സർട്ടിഫിക്കേറ്റ് ഇതുവരെ ലഭിച്ചിട്ടില്ലാത്ത ഭിന്നശേഷിക്കാർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ ആയി www.swavlambancard.gov.in എന്ന വെബ്സൈറ്റിൽ ആണ് രജിസ്റ്റർ ചെയ്യേണ്ടത് അക്ഷയ കേന്ദ്രങ്ങൾ വഴിയും സ്വന്തമായും രജിസ്റ്റർ ചെയ്യാം ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ഭിന്നശേഷി സർട്ടിഫിക്കറ്റ് ഇല്ലാത്തവർ എത്രയും പെട്ടെന്ന് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഓൺലൈൻ രജിസ്റ്റർ ചെയ്തവരെ മാത്രമേ ക്യാമ്പിൽ പങ്കെടുപ്പിക്കുകയുള്ളു. രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ട് ക്യാമ്പിൽ വരുന്നവർ ഹാജരാക്കേണ്ടതാണ്.
ക്യാമ്പ് ദിവസം രാവിലെ 8മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. 10-30ന് രജിസ്ട്രേഷൻ അവസാനിക്കുന്നതാണ്. അതിനു ശേഷം വരുന്നവരെ ക്യാമ്പിൽ പങ്കെടുപ്പിക്കുന്നതല്ല.
ക്യാമ്പിൽ ഹാജരാക്കേണ്ട രേഖകൾ
1. ക്യാമ്പിൽ പങ്കെടുക്കുന്ന ബുദ്ധിപരമായ വൈകല്യം ഉള്ളവർ ഐ.ക്യു പരിശോധിച്ച ആറ് മാസത്തിനകം ഉള്ള റിപ്പോർട്ട് ക്യാമ്പിൽ ഹാജരാക്കേണ്ടതാണ്.
2. കേൾവിപരമായ വൈകല്യങ്ങൾ ഉള്ളവർ ആറ് മാസത്തിനകം എടുത്ത ഓഡിയോഗ്രാം റിപ്പോർട്ട് ക്യാമ്പിൽ ഹാജരാക്കേണ്ടതാണ്. (ടെസ്റ്റ് ഗവണ്മെന്റ് സ്ഥാപനത്തിൽ നിന്നും എടുക്കണം).
3. മറ്റു വൈകല്യങ്ങൾ ഉള്ളവർ അവരുടെ ഭിന്നശേഷി സംബന്ധമായ എല്ലാ ചികിത്സ രേഖകളും ക്യാമ്പിൽ ഹാജരാക്കേണ്ടതാണ്.
4. ആധാർ കാർഡ്/തിരിച്ചറിയൽ കാർഡ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.
5. ക്യാമ്പിലേക്കായി ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയപ്പോൾ ലഭിച്ച പ്രിന്റ് ഔട്ട് കൊണ്ടുവരേണ്ടതാണ്.
മെഡിക്കൽ സർട്ടിഫിക്കേറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം മെഡിക്കൽ ബോർഡിൽ നിക്ഷിപ്തമാണ്.
ഈ ക്യാമ്പ് മെഡിക്കൽ ബോർഡ് സർട്ടിഫിക്കേറ്റ് ഇല്ലാത്തവർക്ക് അത് ലഭ്യമാക്കുന്നതിനുവേണ്ടി മാത്രമുള്ള ക്യാമ്പ് ആണ്. പെർമനൻ്റ് സർട്ടിഫിക്കറ്റ് കൈവശം ഉള്ളവർ ക്യാമ്പിൽ പങ്കെടുക്കേണ്ടതില്ല.
യു.ഡി.ഐ.ഡി കാർഡിനായി അപേക്ഷിച്ചവർ ക്യാമ്പിൽ വരേണ്ടതില്ല. അവർക്കുള്ള കാർഡ് വെരിഫിക്കേഷൻ കഴിഞ്ഞ് ഉടനെ ലഭിക്കുന്നതാണ്.
ക്യാമ്പ് സംബന്ധിച്ച സംശയനിവാരണത്തിന് താഴെക്കാണുന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
ജില്ലാ കോർഡിനേറ്റർ, കേരള സാമൂഹ്യ സുരക്ഷാമിഷൻ, കണ്ണൂർ. Mob : 9072302566.