അനക്കമറ്റ് ജില്ലാ ലോക്കൽ തല കമ്മിറ്റികൾ; ‘ഓട്ടിസം”ബാധിതർക്ക് ആരുണ്ട് ചോദിക്കാൻ

കണ്ണൂർ: ഓട്ടിസം,സെറിബ്രൽ പാൾസി ,ഇന്റലച്ച്വൽ ഡിസബിലിറ്റി ,മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നീ അവസ്ഥയിലൂടെ കടന്നു പോകുന്നവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കേണ്ട ജില്ലാ ലോക്കൽ തല കമ്മറ്റികൾ നിശ്ചലം.ഈ വിഭാഗത്തിൽ പെട്ടവരുടെ സംരക്ഷണത്തിനായി ഉണ്ടാക്കിയ നാഷണൽ ട്രസ്റ്റ് നിയമത്തിന്റെ നടത്തിപ്പിന് വേണ്ടി രൂപീകരിച്ച കമ്മിറ്റികളാണ് ലക്ഷ്യം മറന്ന് അനാസ്ഥ കാട്ടുന്നത്.ജില്ലാ കളക്ടർ ചെയർമാനായാണ് ലോക്കൽ ലെവൽ കമ്മിറ്റികൾ പ്രവർത്തിക്കുന്നത്.
എന്നാൽ ഈ കമ്മറ്റി വർഷങ്ങളായി തൃപ്തികരമായി പ്രവർത്തിക്കുന്നില്ലെന്നാണ് ആക്ഷേപം. മോണിറ്ററിംഗ് കമ്മറ്റി യോഗങ്ങൾ പോലും സമയബന്ധിതമായി ചേരാറില്ലെന്ന് വൈകല്യങ്ങളിലൂടെ കടന്നു പോകുന്നവരുടെ രക്ഷിതാക്കൾ ആരോപിക്കുന്നു.രോഗാവസ്ഥയിലുള്ളവരുടെ വീടുകളിൽ ചെന്ന് പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം നിർദേശിക്കുകയെന്നതും കമ്മിറ്റിയുടെ ഉത്തരവാദിത്തമാണ്.ഇത്തരം പ്രവർത്തനങ്ങളൊന്നും തന്നെ ജില്ലയിൽ കാര്യക്ഷമമല്ല.കൊവിഡിന് മുൻപ് പേരിനെങ്കിലും നടന്ന പ്രവർത്തനങ്ങൾ കൊവിഡിന് ശേഷം പാടെ പാളുകയായിരുന്നു.
ചുരുക്കമല്ല ചുമതല1ഈ നാല് വൈകല്യങ്ങളിലൂടെ കടന്ന് പോകുന്നവർക്ക് ലീഗൽ ഗാർഡിയനെ നിയമിക്കണം2അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം3.നിയമപ്രകാരം 40 ശതമാനമുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണം4. ഗുരുതര പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്കുവേണ്ടി ജില്ലാതലത്തിൽ പ്രത്യേകം കമ്മിറ്റികൾ രൂപീകരിക്കണം5.തീവ്രഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങൾ വിലയിരുത്തി പരിഹാര നടപടികൾ സ്വീകരിക്കണം ഉപേക്ഷ കാണിച്ചാൽ അവർ ഇരുട്ടിൽ നാഷണൽ ട്രസ്റ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ സംഘടന പ്രതിനിധി,ഭിന്നശേഷി നേരിടുന്ന വ്യക്തി എന്നിവരാണ് ഭരണഘടനാപരമായ ലോക്കൽ ലെവൽ കമ്മിറ്റിയിലുള്ളത്.
ഇവരെ സഹായിക്കുന്നതിൽ ജില്ലാ ഓഫീസ് തലവന്മാർ,പൊലീസ്, അഭിഭാഷകർ,രജിസ്ട്രാർ എന്നിവരും. നിയമത്തിന്റെ പരിധിയിലുള്ള വ്യക്തികളുടെ പ്രശ്‌നങ്ങൾ വിലയിരുത്തി പരിഹാര നടപടികൾ സ്വീകരിക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം.മാനസിക വൈകല്യമുള്ള വ്യക്തികളുടെ നിയമാനുസൃത രക്ഷിതാക്കളെ നിയമിക്കുന്നതിനുള്ള അധികാരം ഈ കമ്മിറ്റിക്കാണ്.
നിലവിൽ കുടുംബ ഓഹരിയുമായി ബന്ധപ്പെട്ട ആധാരങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ബുദ്ധിമാന്ദ്യം മൂലം സ്വന്തം തീരുമാനം എടുക്കാൻ കഴിയാത്ത പ്രത്യേക പരിഗണന ആവശ്യമായ വ്യക്തികൾ ഇല്ലെന്നു ഉറപ്പുവരുത്തണം. അതോടൊപ്പം വൈകല്യമുള്ള വ്യക്തികൾ ഉൾപ്പെടുന്ന കുടുംബസ്വത്തിൽ അവരുടെ അവകാശം സംരക്ഷിക്കുമെന്ന് ഉറപ്പുവരുത്തുന്നതും ഈ നിയമത്തിന്റെ സംരക്ഷണത്തിലാണ്. നീതി നിഷേധിക്കപ്പെട്ട നിരവധിപേർക്ക് അർഹതപ്പെട്ട സ്വത്ത് തിരികെ വാങ്ങി നൽകാൻ ഈ നിയമമുള്ളതിനാൽ സാധ്യമാണ്.എന്നാൽ സംസ്ഥാനത്ത് വിരലിലെണ്ണാവുന്ന ജില്ലകളിൽ മാത്രമാണ് കമ്മറ്റി നേരായ രീതിയിൽ പ്രവർത്തിക്കുന്നത്.