കള്ളക്കടത്തു സ്വർണം കൈക്കലാക്കാൻ ശ്രമം; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്നും ഡി.ആർ.ഐ പിടികൂടിയ കള്ളക്കടത്തു സ്വർണം കൈക്കലാക്കാൻ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം.
സ്വർണപ്പണിക്കാരനെ ഭീഷണിപ്പെടുത്തി സ്വർണം കൈക്കലാക്കാൻ ശ്രമിച്ച രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.
എയർ കസ്റ്റംസ് വിഭാഗത്തിലെ ഒരു സൂപ്രണ്ടിനെയും ഒരു ഇൻസ്പെക്ടറെയുമാണു തിരുവനന്തപുരം ജി.എസ്ടി കമ്മീഷണറേറ്റിലേക്കു മാറ്റിയത്.ഉത്തരേന്ത്യക്കാരായ ഇരുവരെയും ഒരു വിമാനത്താവളത്തിലും നിയമിക്കരുതെന്നും നിർദേശമുണ്ട്.