ഊട്ടിയിലേക്ക് ടൂർ പോകാനായി സ്കൂളിലെത്തിയ ടൂറിസ്റ്റ് ബസ്സുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്

Share our post

കൊച്ചി: വിനോദയാത്രക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസ്സുകൾ കൊച്ചിയിൽ മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവണ്മെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ടൂർ പോകുന്നതിനു മുൻപാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെടുന്നതിന് മുൻപ് ബസുകൾ മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനക്ക് വിധേയമാക്കാത്തതിനെ തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. പരിശോധന നടക്കുമ്പോൾ നാല്  ബസ്സുകളിലുമായി ഇരുന്നൂറോളം വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ബസ്സിന്റെ ഫിറ്റ്നസ് രേഖകളടക്കം ഹാജരാക്കിയാലേ ബസ് വിട്ട് നൽകുകയുള്ളു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 

അവസാന നിമിഷത്തിലെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി ടൂർ പ്രതിസന്ധിയിലാക്കിയെങ്കിലും വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് പരിശോധനയെന്നാണ് അധികൃതർ പറയുന്നത്. ടൂർ പോകുന്നതിനായി പുലർച്ചെ തന്നെ 200ഓളം വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നു. ബസ്സുകൾ പിടിച്ചെടുത്തതോടെ വിദ്യാർത്ഥികളും നിരാശരായി. എന്നാൽ, ടൂർ ഓപ്പറേറ്ററുടെ ഇടപെടലിലൂടെ മറ്റ് ബസ്സുകളിലായി ടൂർ പോകുമെന്ന് അധ്യാപകർ വിദ്യാർത്ഥികളെ അറിയിക്കുകയായിരുന്നു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!