പെട്രോളിലും ബാറ്ററിയിലും ഒരുപോലെ ഓടും, ഒറ്റചാർജിൽ കിട്ടുക അൻപത് കിലോമീറ്റർ, ഉഗ്രൻ ഹൈബ്രിഡ് ബൈക്കുമായി പ്ലസ് ടു വിദ്യാർത്ഥി

ആലപ്പുഴ: ശാസ്‌ത്രോത്സവത്തിന് ആലപ്പുഴ എസ്.ഡി.വി ബോയ്സ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥി എസ്.അഗ്നിവേശ് എത്തിയത് പെട്രോളിലും ബാറ്ററിയിലും പ്രവർത്തിക്കുന്ന ഹൈബ്രിഡ് ബൈക്കുമായി. ഒറ്റചാർജിൽ അമ്പതും ഒരു ലിറ്റർ പെട്രോളിൽ എഴുപതും കിലോമീറ്റർ സഞ്ചരിക്കാം.
ഇലക്ട്രിക്കിൽ മുപ്പതും പെട്രോളിൽ അറുപതും കിലോ മീറ്റർ വേഗതയിലും സഞ്ചരിക്കാനാകും. പെട്രോളിൽ പ്രവർത്തിക്കുമ്പോൾ ബാറ്ററി ചാർജാകും.50,000 രൂപയാണ് നിർമ്മാണച്ചെലവ്. മണ്ണഞ്ചേരി ഉണ്ടച്ചൻ വീട്ടിൽ സത്യപ്രകാശ്, സുധ ദമ്പതികളുടെ മകനാണ് അഗ്നിവേശ്.