ഹരിത പടക്കങ്ങള്‍ മാത്രം; ദീപാവലിക്ക് രണ്ട് മണിക്കൂര്‍ പൊട്ടിക്കാം

തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളുടെ ഭാ?ഗമായുള്ള പടക്കം പൊട്ടിക്കുന്നതിനു രണ്ട് മണിക്കൂര്‍ സമയം. രാത്രി എട്ട് മുതല്‍ പത്ത് വരെ മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുള്ളു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ക്രിസ്മസ്, ന്യൂയര്‍ ആഘോഷങ്ങളിലും പടക്കം പൊട്ടിക്കുന്നതിനു സമയ നിയന്ത്രണമുണ്ട്. രാത്രി 11.55 മുതല്‍ 12.30 വരെയുള്ള സമയത്തു മാത്രമേ ഈ ദിവസങ്ങളില്‍ പടക്കം പൊട്ടിക്കാവു.
ആഘോഷങ്ങള്‍ക്ക് ഹ?രിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാവു എന്നു ഉത്തരവിലുണ്ട്. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്കും ജില്ലാ പൊലീസ് മേധാവികള്‍ക്കുമാണ്.