വാക്സിനെയും തോൽപ്പിക്കുന്ന കരുത്തോടെ കോവിഡിന്റെ പുതിയ വകഭേദം; ലോകത്തെ ആശങ്കയിലാഴ്ത്തി ജെ.എൻ-1

Share our post

ന്യൂഡൽഹി: കൊറോണ വൈറസ് വാക്സിൻ പ്രതിരോധത്തെ മറികടക്കുമോയെന്ന ആശങ്കയിൽ ലോകം. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ജെ.എൻ-1 ആണ് ഇപ്പോൾ ലോകമാകെ ആശങ്ക പടർത്തുന്നത്. അമേരിക്ക ഉൾപ്പെടെ 12 രാജ്യങ്ങളിലാണ് ഇതുവരെ ജെ.എൻ-1 വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഒമിക്രോണിന്റെ ഉപഭേദമായ ബി.എ.2.86യുടെ രൂപാന്തരമാണ് ജെ.എൻ-1 എന്നും ​ഗവേഷകർ കരുതുന്നു. മുൻ വകഭേദങ്ങളെക്കാൾ വളരെ വേ​ഗത്തിൽ പടരാൻ കരുത്തുള്ളതാണ് ജെ.എൻ-1 എന്നാണ് യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) വ്യക്തമാക്കുന്നത്.

ലക്സംബർഗിലാണ് കോവിഡിന്റെ പുതിയ വകഭേദം ആദ്യം കണ്ടെത്തിയത്. ഈ വേരിയന്റ് പിന്നീട് നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇത് വർദ്ധിച്ച അണുബാധയ്ക്കും രോഗപ്രതിരോധ ഒഴിവാക്കലിനും കാരണമാകാമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു. എന്നിരുന്നാലും, നവീകരിച്ച വാക്സിനുകളും ചികിത്സകളും ഇപ്പോഴും ജെ.എൻ-1 നെതിരെ സംരക്ഷണം നൽകുമെന്നാണ് പ്രാരംഭ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!