കണ്ണൂർ-തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങി

Share our post

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങി. കണ്ണൂരിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യ ആഭ്യന്തര സർവീസാണിത്. ബുധൻ, ശനി ദിവസങ്ങളിലാണ് സർവീസ്. രാവിലെ ആറിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് ഏഴിന് തിരുവനന്തപുരത്തെത്തും. തിരികെ 7.30-ന് പുറപ്പെട്ട് 8.30-ന് കണ്ണൂരിൽ എത്തിച്ചേരും. ഇൻഡിഗോയും തിരുവനന്തപുരത്തേക്ക് പ്രതിദിന സർവീസ് നടത്തുന്നുണ്ട്. 

കണ്ണൂർ-ബെംഗളൂരു സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രതിദിന സർവീസ് 15-ന് തുടങ്ങും. കഴിഞ്ഞമാസം 29 മുതൽ നിർത്തിവെച്ച കണ്ണൂർ-മുംബൈ ഇൻഡിഗോ സർവീസും പുനരാരംഭിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!